സ്ത്രീകള്‍ ബുര്‍ഖ ധരിച്ചെത്തി കള്ളവോട്ട് ചെയ്തെന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി

ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന സ്ത്രീകളുടെ മുഖം പരിശോധിക്കണമെന്ന് യുപിയിലെ മുസഫര്‍ നഗര്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ സഞ്ജീവ് ബാല്യണ്‍ പറഞ്ഞിരുന്നു.

ന്യൂഡല്‍ഹി: സ്ത്രീകള്‍ ബുര്‍ഖ ധരിച്ചെത്തി കള്ളവോട്ട് ചെയ്തെന്ന ബിജെപി സ്ഥാനാര്‍ത്ഥിയുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. ബുര്‍ഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന സ്ത്രീകളുടെ മുഖം പരിശോധിക്കണമെന്ന് യുപിയിലെ മുസഫര്‍ നഗര്‍ ബിജെപി സ്ഥാനാര്‍ത്ഥിയും മുന്‍ കേന്ദ്രമന്ത്രിയുമായ സഞ്ജീവ് ബാല്യണ്‍ പറഞ്ഞിരുന്നു.

ബുര്‍ഖ ധരിച്ചെത്തുന്ന സ്ത്രീകളെ തെരഞ്ഞെടുപ്പ് ഓഫീസര്‍മാര്‍ കൃത്യമായി പരിശോധിക്കുന്നില്ലെന്നാണ് സഞ്ജീവിന്റെ ആരോപണം.

ഇന്ന് രാവിലെയാണ് പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ആദ്യഘട്ട വോട്ടെടുപ്പ് ആരംഭിച്ചത്. 91 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. തെക്കേ ഇന്ത്യയിലെ 42 മണ്ഡലങ്ങളും ഉത്തര്‍പ്രദേശിലും ബിഹാറിലുമായി പന്ത്രണ്ട് മണ്ഡലങ്ങളിലും ആദ്യഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കും. തെലങ്കാനയിലും ആന്ധ്രാപ്രദേശിലുമായി 42 സീറ്റുകളിലും, പശ്ചിമ ഉത്തര്‍പ്രദേശിലെ എട്ടു മണ്ഡലങ്ങളിലും ഇന്നാണ് വോട്ടെടുപ്പ്.

Exit mobile version