പ്രധാനമന്ത്രി നരേന്ദ്ര മോഡി ഏപ്രില്‍ 26 ന് വാരണാസിയില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിംഗ് എന്നിവര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും.

ന്യൂഡല്‍ഹി: പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന നരേന്ദ്ര മോഡി വാരണാസിയില്‍ നിന്നും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഏപ്രില്‍ 25 ന് സംഘടിപ്പിക്കുന്ന തെരഞ്ഞെടുപ്പ് റാലിക്ക് ശേഷമായിരിക്കും മോഡി നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുക. അമിത് ഷാ, നിതിന്‍ ഗഡ്കരി, രാജ്‌നാഥ് സിംഗ് എന്നിവര്‍ തെരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കും.

കോണ്‍ഗ്രസിനെയും മറ്റ് പ്രതിപക്ഷ കക്ഷികളെയും നിശിതമായി വിമര്‍ശിച്ചും കടന്നാക്രമിച്ചുമാണ് മോഡിയുടെ ഓരോ തെരഞ്ഞെടുപ്പ് പ്രചാരണ പ്രസംഗങ്ങളും. പാവങ്ങള്‍ക്ക് വേണ്ടി ക്ഷേമപ്രവര്‍ത്തനം നടത്താന്‍ കോണ്‍ഗ്രസിനും തൃണമൂലിനും സാധിച്ചിട്ടില്ലെന്നാണ് മോഡി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ത്രിപുരയില്‍ സംഘടിപ്പിച്ച റാലിയില്‍ പറഞ്ഞത്.

കഴിഞ്ഞ ആഴ്ച പുറത്തിറക്കിയ തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ രാജ്യസുരക്ഷയും കാര്‍ഷിക പ്രതിസന്ധിയുടെ പരിഹാരവുമാണ് പ്രധാന ലക്ഷ്യങ്ങളെന്ന് മോഡി വ്യക്തമാക്കിയിരുന്നു. മെയ് 19 നാണ് വാരണാസിയില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Exit mobile version