ബിഗ് ടിക്കറ്റ് നറുക്കെടുപ്പ്; 18 കോടിയുടെ ഒന്നാം സമ്മാനം നേടിയ ഇന്ത്യക്കാരനെ കണ്ടെത്തി

അബുദാബി: ഇന്നലെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നത് അഞ്ജാതനായ ആ ഇന്ത്യക്കാരനായിരുന്നു. ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 18 കോടിയുടെ ഒന്നാം സമ്മാനം നേടിയ ഇന്ത്യക്കാരന്‍ ആരെന്നറിയാതെ എല്ലാവരും തെരയുകയായിരുന്നു . എന്നാല്‍ ഇന്ത്യക്കാരനെ കണ്ടെത്തി എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.

സമ്മാനവിവരം അറിയിക്കാന്‍ അബുദാബിയിലെയും ഇന്ത്യയിലെയും ഇയാളുടെ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടെങ്കിലും സാധിക്കാതെ വന്നതോടെ സഹായം തേടി ബിഗ് ടിക്കറ്റ് അധികൃതര്‍ ഫേസ്ബുക്കില്‍ വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. തുടര്‍ന്നായിരുന്നു ഇയാളെ കണ്ടെത്തിയത്.

മംഗളൂരു സ്വദേശി രവീന്ദ്ര ബോലൂറിനാണ് ഒന്നാം സമ്മാനമായ ഒരു കോടി ദിര്‍ഹം (ഏകദേശം 18 കോടിയിലധികം ഇന്ത്യന്‍ രൂപ) ലഭിച്ചത്. വിജയിയെ കണ്ടെത്തിയെന്നും അതിന് സഹായിച്ച എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും പറഞ്ഞ് കഴിഞ്ഞ ദിവസം ബിഗ് ടിക്കറ്റ് അധികൃതര്‍ പുതിയ വീഡിയോ പോസ്റ്റ് ചെയ്തു.

Exit mobile version