ഇരുപത്തിയൊന്നുകാരന് ഗൂഗിളില്‍ ജോലി; വാര്‍ഷിക ശമ്പളം 1.2 കോടി രൂപ

പ്രോഗ്രാമിങ് മത്സരങ്ങള്‍ നടത്തുന്ന ഒരു വെബ്സൈറ്റില്‍ അബ്ദുള്ള ഖാന്റെ പ്രൊഫൈല്‍ കണ്ടാണ് ഗൂഗിള്‍ അദ്ദേഹത്തെ ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്നത്

മുംബൈ: കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങുന്ന ഏതൊരു എന്‍ജിനീയറിങ്ങ് ബിരുദധാരികളുടെ മോഹനസ്വപനമാണ് മൈക്രോസോഫ്റ്റ്, ഗൂഗിള്‍, ഫേസ്ബുക്ക് എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിക്കുക എന്നത്. എന്നാല്‍ അത്തരത്തിലുള്ള ഒരു സ്വപ്‌നം യാഥാര്‍ത്ഥ്യമായ സന്തോഷത്തിലാണ് മുംബൈ സ്വദേശിയായ അബ്ദുള്ള ഖാന്‍ എന്ന് 21കാരന്റ.

മഹാരാഷ്ട്രയിലെ ശ്രീ എല്‍ആര്‍ തിവാരി എഞ്ചിനീയറിങ് കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയാണ് അബ്ദുള്ള ഖാന്‍. പ്രോഗ്രാമിങ് മത്സരങ്ങള്‍ നടത്തുന്ന ഒരു വെബ്സൈറ്റില്‍ അബ്ദുള്ള ഖാന്റെ പ്രൊഫൈല്‍ കണ്ടാണ് ഗൂഗിള്‍ അദ്ദേഹത്തെ ഇന്റര്‍വ്യൂവിന് ക്ഷണിക്കുന്നത്.

കംപ്യൂട്ടര്‍ സയന്‍സില്‍ മിടുക്കനായ അബ്ദുള്ള ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവിന് ശേഷം ഫൈനല്‍ ഇന്റര്‍വ്യൂവിനായി ഈ മാസം ആദ്യമാണ് ഗൂഗിളിന്റെ ലണ്ടനിലെ ഓഫീസില്‍ എത്തിയത്. തുടര്‍ന്ന് സിലക്ഷന്‍ ലഭിക്കുകയായിരുന്നു. അബ്ദുള്ള ഖാന്റെ ശമ്പളം കേട്ടാല്‍ ആരായാലും ഒന്ന് ഞെട്ടി പോകും. പ്രതിവര്‍ഷം 1.2 കോടി രൂപയാണ്. ഗൂഗിളിന്റെ ഓഫീസിലാണ് നിയമനം. അടുത്ത സെപ്റ്റംബറില്‍ ഖാന്‍ ജോലിക്ക് കയറും.

കോഡിങ്ങില്‍ അഗ്രഗണ്യനായ അബ്ദുള്ളയ്ക്ക് അടിസ്ഥാന ശബളമായി 60,000 പൗണ്ട് (54.5 ലക്ഷം) 15 ശതമാനം ബോണസും 58.5 ലക്ഷം രൂപയുടെ നാല് വര്‍ഷത്തേക്കുള്ള സ്റ്റോക്ക് ഓപ്ഷനുമായിരിക്കും ലഭിക്കുക. രസത്തിന് വേണ്ടിയാണ് ആ വെബ്സൈറ്റില്‍ കോഡിങ് നടത്താറുള്ളതെന്നും ഗൂഗിള്‍ ജോലി ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ലെന്നുമാണ് ഖാന്‍ പറഞ്ഞത്.

Exit mobile version