ട്രെയിനിന് മുകളില്‍ ‘ചൗക്കീദാര്‍ ചോര്‍ ഹേ’ പോസ്റ്റര്‍ ഒട്ടിച്ചു; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്ത് റെയില്‍വേ

ഇന്‍ഡോറില്‍ വെച്ച് ശാന്തി എക്സ്പ്രസിന് മുകളിലാണ് പ്രവര്‍ത്തകര്‍ പോസ്റ്ററൊട്ടിച്ചതെന്ന് വെസ്റ്റേണ്‍ റെയില്‍വേ പിആര്‍ഒ ജിതേന്ദ്ര കുമാര്‍ പറഞ്ഞു

ഇന്‍ഡോര്‍: ട്രെയിനിന് മുകളില്‍ മോഡിയെ പരിഹസിച്ച് ‘ചൗക്കീദാര്‍ ചോര്‍ ഹേ’ എന്ന പോസ്റ്റര്‍ ഒട്ടിച്ചതിന് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കേസ് എടുത്തു. ഇന്‍ഡോറില്‍ വെച്ച് ശാന്തി എക്സ്പ്രസിന് മുകളിലാണ് പ്രവര്‍ത്തകര്‍ പോസ്റ്ററൊട്ടിച്ചതെന്ന് വെസ്റ്റേണ്‍ റെയില്‍വേ പിആര്‍ഒ ജിതേന്ദ്ര കുമാര്‍ പറഞ്ഞു.

അതേ സമയം രാജ്യത്തെ പ്രധാനമന്ത്രി കള്ളനാണെന്ന് നാട്ടുകാരെ അറിയിക്കാന്‍ വേണ്ടിയാണ് തങ്ങള്‍ പോസ്റ്റര്‍ ട്രെയിനിന് മുകളില്‍ പോസ്റ്റര്‍ ഒട്ടിച്ചതെന്നും രാഹുല്‍ഗാന്ധി പറയുന്ന കാര്യങ്ങള്‍ ജനങ്ങളെ അറിയിക്കേണ്ട ബാധ്യത കോണ്‍ഗ്രസ് പ്രവര്‍ത്തകരെന്ന നിലയ്ക്ക് തങ്ങള്‍ക്കുണ്ടെന്നും അറസ്റ്റിലായവര്‍ പറഞ്ഞു.

കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ റെയില്‍വേ ആക്ട് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഒട്ടിച്ച പോസ്റ്ററുകള്‍ ട്രെയിനില്‍ നിന്ന് നീക്കിയതായും പോലീസ് അറിയിച്ചു. അതേ സമയം കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ട്രെയിന്‍ ടിക്കറ്റിലും എയര്‍ ഇന്ത്യയുടെ ബോര്‍ഡിംഗ് പാസുകളിലും മോഡിയുടെ ചിത്രം ഉള്‍പ്പെടുത്തിയതിനെതിരെ റെയില്‍വേയ്ക്കും വ്യോമയാന മന്ത്രാലയത്തിനും കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു.

Exit mobile version