മരുമകള്‍ക്ക് അമ്മായിയമ്മയുടേയും നാത്തൂന്റെയും സമ്മാനം! നിതാ അംബാനി ശ്ലോകയ്ക്ക് നല്‍കിയത് ലോകത്തിലെ ഏറ്റവും വിലയേറിയ ആഭരണം

ആഭരണ നിര്‍മ്മാതാക്കളായ മൗവാഡിയാണ് ഇത് നിര്‍മ്മിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്

മുകേഷ് അംബാനിയുടേയും നിതാ അംബാനിയുടെയും മകന്‍ ആകാശ് അംബാനിയുടെ വിവാഹം ഈ മാസം ഒമ്പതിനായിരുന്നു. മൂംബെയിലെ ബാന്ദ്രയിലുള്ള ജിയോ വേള്‍ഡ് സെന്ററില്‍ വെച്ചയിരുന്നു ഇവരുടെ വിവാഹം. കളിക്കൂട്ടുകാരിയായ ശ്ലോക മേത്തയാണ് ആകാശിന്റെ വധു. ആഢംബരമായി നടന്ന വിവാഹത്തിന്റെ ചിത്രങ്ങളും വാര്‍ത്തകളുമൊക്കെ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരുന്നു.

മൂന്ന് ദിവസം നീണ്ട വിവാഹച്ചടങ്ങ് കഴിഞ്ഞ് ദിവസങ്ങള്‍ പിന്നിട്ടെങ്കിലും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത് ശ്ലോകയ്ക്ക് അമ്മായിയമ്മയായ നിത അംബാനി നല്‍കിയ സമ്മാനത്തെപ്പറ്റിയുള്ള വാര്‍ത്തകളാണ്. 300 കോടി വിലമധിക്കുന്ന വജ്ര നെക്ലേസാണ് നിത അംബാനി ശ്ലോകയ്ക്ക് നല്‍കിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

ലോകത്തിലെ തന്നെ ഏറ്റവും വിലയേറിയ ആഭരണമാണിതെന്നും ആഭരണ നിര്‍മ്മാതാക്കളായ മൗവാഡിയാണ് ഇത് നിര്‍മ്മിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമൂല്യങ്ങളായ വജ്രങ്ങളുപയോഗിച്ച് പ്രത്യേക രീതിയിലാണ് ഇത് പണികഴിപ്പിച്ചിരിക്കുന്നത്. നിതാ അംബാനിയുടെ മകള്‍ ഇഷ സഹോദരനും ഭാര്യയ്ക്കും സമ്മാനമായി നല്‍കിയിരിക്കുന്നത് ഒരു ആഢംബര ബംഗ്ലാവാണ്.

Exit mobile version