അവരുടെ ലക്ഷ്യം വ്യക്തിപരമായി അവഹേളിക്കുക: പ്രിയ രമണിക്കെതിരെ എംജെ അക്ബര്‍ കോടതിയില്‍

മീ ടൂ ക്യാംപെയിന്റെ ഭാഗമായി എംജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി പ്രിയ രംഗത്തു വന്നിരുന്നു

പട്യാല: തനിക്കെതിരെ പത്രപ്രവര്‍ത്തക പ്രിയ രമണി ഉന്നയിച്ച ലൈംഗികാരോപണം തന്നെ വ്യക്തിപരമായി അവഹേളിക്കുക എന്ന ലക്ഷ്യത്തോടെ മാത്രമാണെന്ന് മുന്‍ വിദേശകാര്യമന്ത്രി എംജെ അക്ബര്‍.  മീ ടൂ ക്യാംപെയിന്റെ ഭാഗമായി എംജെ അക്ബറിനെതിരെ ലൈംഗികാരോപണവുമായി പ്രിയ രംഗത്തു വന്നിരുന്നു.

തുടര്‍ന്ന് പ്രിയക്കെതിരെ അക്ബര്‍ മാനനഷ്ടക്കേസ് കൊടുത്തു. കേസിന്റെ ഭാഗമായി പട്യാല കോടതിയില്‍ നേരിട്ട് ഹാജരായി മൊഴി നല്‍കുകയായിരുന്നു അദ്ദേഹം. ഇനി അടുത്ത മാസം 12 നാണ്  കേസ് പരിഗണിക്കുക. അന്ന് തന്റെ ഭാഗം ന്യായീകരിക്കാന്‍ അക്ബര്‍ ഹാജരാക്കുന്ന സാക്ഷികളുടെ മൊഴിയാണ് രേഖപ്പെടുത്തുക

ഒരു സംഘം അഭിഭാഷകര്‍ക്കൊപ്പം പന്ത്രണ്ട് മണിയോടെയാണ് എംജെ അക്ബര്‍ കോടതിയിലെത്തിയത്. മനനഷ്ടക്കേസില്‍ അക്ബറിന് വേണ്ടി ഹാജരായത് സീനിയര്‍ അഭിഭാഷക ഗീതയാണ്. പ്രിയാ രമണിക്ക് മറുപടി നല്‍കി ഡല്‍ഹിയില്‍ പുറത്തിറക്കിയ പ്രസ്താവനയിലെ അതേ വരികള്‍ തന്നെയാണ് മൊഴിയായി നല്‍കിയിരിക്കുന്നത്.

 

Exit mobile version