മുംബൈ മേല്‍പ്പാലം തകര്‍ന്നു വീണ് അപകടം; മരണം ആറായി

36 പേര്‍ക്ക് പരിക്കേറ്റതായി മുംബൈ പോലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ സമീപത്തുള്ള ആശപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മുംബൈ: മുംബൈയില്‍ റെയില്‍വേ നടപ്പാലം തകര്‍ന്ന് വീണ് മരിച്ചവരുടെ എണ്ണം ആറായി. അപകടത്തില്‍ പരിക്കേറ്റവരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. 36 പേര്‍ക്ക് പരിക്കേറ്റതായി മുംബൈ പോലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ സമീപത്തുള്ള ആശപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഛത്രപതി ശിവജി മഹാരാജ് ടെര്‍മിനല്‍ (സിഎസ്എംടി) റെയില്‍വേ സ്റ്റേഷനു സമീപമുള്ള നടപ്പാലമാണ് തകര്‍ന്നു വീണത്. വ്യാഴാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ഒന്നരവര്‍ഷത്തിനിടെ ഇത് മൂന്നാമത്തെ റെയില്‍വേ പാലമാണ് തകര്‍ന്നത്.

മരിച്ചവരുടെ ബന്ധുക്കള്‍ക്ക് അഞ്ചു ലക്ഷം രൂപ വീതം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് നഷ്ടപരിഹാരം പ്രഖ്യാപിച്ചു. പരിക്കേറ്റവര്‍ക്ക് അമ്പതിനായിരം രൂപയും നല്‍കും. സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും ദു:ഖം രേഖപ്പെടുത്തി.

Exit mobile version