യുവാക്കളെയും കന്നിവോട്ടര്‍മാരെയും പോളിങ് ബൂത്തുകളിലേക്ക് ആകര്‍ഷിക്കാന്‍ സെലിബ്രിറ്റികളുടെ സഹായം തേടി മോഡി

സച്ചിന്‍, കോഹ്‌ലി, രാഹുല്‍ ഗാന്ധി, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ സഹായമാണ് മോഡി ട്വിറ്ററിലൂടെ തേടിയത്.

ന്യൂഡല്‍ഹി: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി രാജ്യത്തെ യുവാക്കളെ പോളിങ് ബൂത്തുകളിലേക്ക് ആകര്‍ഷിക്കാന്‍ സെലിബ്രിറ്റികളുടെ സഹായം തേടി പ്രധാനമന്ത്രി നരേന്ദ്രമോഡി. സച്ചിന്‍, കോഹ്‌ലി, രാഹുല്‍ ഗാന്ധി, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവരുടെ സഹായമാണ് മോഡി ട്വിറ്ററിലൂടെ തേടിയത്.

ലോകസഭാ തെരഞ്ഞെടുപ്പില്‍ യുവാക്കളെയും കന്നിവോട്ടര്‍മാരെയും ആകര്‍ഷിക്കുന്നതിന് സഹായിക്കണമെന്നാണ് പ്രധാനമന്ത്രിയുടെ അഭ്യര്‍ത്ഥന. രാഷ്ട്രീയ എതിരാളികള്‍ ഉള്‍പ്പടെയുള്ളവരെയാണ് മോഡി ട്വിറ്ററില്‍ ടാഗ് ചെയ്തത്. യുവാക്കള്‍ക്കിടയില്‍ ശക്തമായ സ്വാധീനമുള്ള രാഷ്ട്രീയനേതാക്കള്‍, അഭിനേതാക്കള്‍, കായികതാരങ്ങള്‍ എന്നിവരെയാണ് മോഡി ഇതിനായി തെരഞ്ഞെടുത്തത്.

തെരഞ്ഞെടുപ്പില്‍ വോട്ടുചെയ്യേണ്ടതിന്റെ പ്രാധാന്യം യുവാക്കള്‍ക്ക് മനസ്സിലാക്കി കൊടുക്കുകയാണ് ലക്ഷ്യം. രണ്‍വീര്‍ സിങ്ങിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഗല്ലി ബോയി’ലെയും വിക്കി കൗശലിന്റെ ‘ഉറി’ എന്ന ചിത്രത്തിലെയും ശ്രദ്ധേയമായ ഡയലോഗുകള്‍ ഉദ്ധരിച്ചാണ് മോഡിയുടെ ട്വീറ്റുകള്‍.

Exit mobile version