പരസ്യത്തില്‍ എവിടെ ആണ് പെണ്‍കുട്ടി ഹിന്ദുവാണെന്ന് പറഞ്ഞിരിക്കുന്നത്; സംഘപരിവാറിനെ പരിഹസിച്ച് നടി കസ്തൂരി

ഹോളി ഹിന്ദുക്കളുടെ ആഘോഷം മാത്രമല്ല, നിറങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ കൂടെ ആഘോഷമാണ്

ചെന്നൈ: സര്‍ഫ് എക്സലിന്റെ മതസൗഹാര്‍ദ്ദത്തെ പ്രോത്സാഹിപ്പിക്കുന്ന പരസ്യത്തിനെതിരെ സംഘപരിവാര്‍ സൈബര്‍ ആക്രമണം നടത്തിയതിനെ പരിഹസിച്ച് നടി കസ്തൂരി. പരസ്യം ഹിന്ദു ആചാരമായ ഹോളിയെ ഹോളിയെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ലൗ ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് സംഘപരിവാര്‍ ആരോപിച്ചത്. ഇതിന് എതിരെയാണ് നടി കസ്തൂരി പ്രതികരിച്ചത്.

പരസ്യത്തിലുള്ള കൊച്ചുകുട്ടിയുടെ മതം എങ്ങനെയാണ് തീരുമാനിച്ചത്. കുട്ടി ഹിന്ദുവാണോ ക്രിസ്ത്യന്‍ ആണോ അല്ലെങ്കില്‍ നിരീശ്വരവാദിയാണോ എന്നൊന്നും ദൃശ്യങ്ങളില്‍ കാണിക്കുന്നില്ല. ഹോളി ഹിന്ദുക്കളുടെ ആഘോഷം മാത്രമല്ല, നിറങ്ങള്‍ ഇഷ്ടപ്പെടുന്നവരുടെ കൂടെ ആഘോഷമാണ്. അടുത്തത് എന്താണ്, ഇനി ബിരിയാണിയും ബഹിഷ്‌കരിക്കുമോ- എന്നാണ് കസ്തൂരി പ്രതികരിച്ചത്.

കഴിഞ്ഞ ദിവസം മൈക്രോസോഫ്റ്റ് എക്സല്‍ സര്‍ഫ് എക്‌സലിന്റെ പാര്‍ട്ണര്‍ ആണെന്ന തെറ്റിദ്ധാരണയില്‍ ആപ്ലിക്കേഷന് വണ്‍ സ്റ്റാര്‍ റേറ്റിങ് നല്‍കി സംഘപരിവാര്‍ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു. ഗൂഗിള്‍ പ്ലേസ്റ്റോര്‍ വഴിയാണ് മൈക്രോ സോഫ്റ്റ് എക്‌സലിന് വണ്‍ സ്റ്റാര്‍ റേറ്റിങ് നല്‍കിയിരിക്കുന്നത്. ‘സര്‍ഫ് എക്‌സല്‍ ബഹിഷ്‌ക്കരിക്കൂ. അത് ഹിന്ദു വിരുദ്ധമാണ്. നിങ്ങളുടെ കച്ചവടം പാകിസ്താനില്‍ ചെന്ന് നടത്തൂ’ എന്നിങ്ങനെയുള്ള കമന്റുകളാണ് എക്‌സല്‍ പേജിന് താഴെ വന്നത്.

Exit mobile version