അതിര്‍ത്തി കടന്നെത്തിയ പാകിസ്താന്‍ ഡ്രോണ്‍ ഇന്ത്യന്‍ സേന വെടിവെച്ചിട്ടു

ഇന്ന് രാവിലെ അഞ്ച് മണിക്കാണ് അതിര്‍ത്തി കടന്ന് ഡ്രോണ്‍ ഇന്ത്യന്‍ ഭാഗത്ത് എത്തിയത്.

ശ്രീഗംഗ: പാകിസ്താന്‍ ഡ്രോണ്‍ ഇന്ത്യന്‍ സേന വെടിവച്ചിട്ടതായി റിപ്പോര്‍ട്ട്. രാജസ്ഥാനിലെ ശ്രീ ഗംഗാ നഗറില്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ ഭാഗത്തെത്തിയ ഡ്രോണാണ് സേന വെടിവച്ചിട്ടത്. ഇന്ന് രാവിലെ അഞ്ച് മണിക്കാണ് അതിര്‍ത്തി കടന്ന് ഡ്രോണ്‍ ഇന്ത്യന്‍ ഭാഗത്ത് എത്തിയത്.

വിവരങ്ങള്‍ ചോര്‍ത്താന്‍ പാകിസ്താന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ ഉപയോഗിച്ചതാണ് ഇതെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ 10 ദിവസത്തിനിടെ ഇന്ത്യന്‍ സേന വെടിവച്ചിടുന്ന മൂന്നാത്തെ ഡ്രോണ്‍ ആണിത്.

Exit mobile version