വിദ്യാര്‍ത്ഥികളുടെ പഠനത്തെ ബാധിച്ചു; സൂററ്റില്‍ പബ്ജി ഗെയിം നിരോധിച്ചു

കുട്ടികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ഒരുപോലെ ഹരമായി മാറിയിരിക്കുന്ന വാര്‍ ഗെയിം ആണ് പബ്ജി

സൂററ്റ്: കുട്ടികള്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ഒരുപോലെ ഹരമായി മാറിയിരിക്കുന്ന വാര്‍ ഗെയിം ആണ് പബ്ജി. സൂററ്റിലാണ് ആദ്യമായി പബ്ജി ഗെയിം നിരോധിച്ചിരിക്കുന്നത്. ഗെയിം വിദ്യാര്‍ത്ഥികളുടെ പരീക്ഷ മികവിനെ ബാധിക്കുന്നുവെന്നും കുട്ടികള്‍ക്കിടയില്‍ ആക്രമണ വാസന ഉണ്ടാക്കുന്നുവെന്നുമാണ് ജില്ല ഭരണകൂടം പുറത്തുവിട്ട സര്‍ക്കുലറില്‍ പറയുന്നത്.

അതുകൊണ്ട് തന്നെ പബ്ജി ഗെയിം നിരോധനം പ്രാദേശിക വിദ്യാഭ്യാസ സ്ഥാപനങ്ങളും അധികാരികളും കര്‍ശനമായി നടപ്പിലാക്കണമെന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗുജറാത്ത് ബാലാവകാശ കമ്മീഷന്റെ നിര്‍ദേശപ്രകാരമാണ് സര്‍ക്കുലര്‍ പുറത്തിറക്കിയിരിക്കുന്നത്.

പബ്ജി ഗെയിം ഇന്ത്യ മുഴുവന്‍ നിരോധിക്കാന്‍ വേണ്ടി ദേശീയ ബാലാവകാശ കമ്മീഷനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഗുജറാത്ത് ബാലാവകാശ കമ്മീഷന്‍ പറഞ്ഞു. ജമ്മു കാശ്മീരിലെ സ്റ്റുഡന്റ് അസോസിയേഷനും പബ്ജി ഗെയിം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.

Exit mobile version