”ഞാനെന്താ ബാഗില്‍ ബോംബ് കൊണ്ടുനടക്കുകയാണോ”.! മലയാളി യാത്രികനെ ഇറക്കിവിട്ട് ഇന്‍ഡിഗോ എയര്‍ലൈന്‍സ്

ചെന്നൈ: മലയാളി യാത്രികനെ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇറക്കിവിട്ടു. വിമാനത്തില്‍ കയറിയ യാത്രികന്‍ ‘ബോംബ്’ എന്ന വാക്കുപയോഗിച്ചെന്നാണ് കമ്പനിയുടെ വാദം. പുല്‍വാമ ആക്രമണവും തുടര്‍ന്ന് ഇന്ത്യ-പാക് സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലാണ് രാജ്യത്ത് വിമാനസര്‍വീസുകളില്‍ സുരക്ഷ ശക്തമാക്കിയത്.

സുരക്ഷാ പരിശോധനങ്ങള്‍ക്കിടെ ”ഞാനെന്താ ബാഗില്‍ ബോംബ് കൊണ്ടുനടക്കുകയാണോ” എന്ന് യാത്രക്കാരന്‍ എയര്‍ലൈന്‍ ജീവനക്കാരോട് തട്ടി പറഞ്ഞു എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. പത്തനംതിട്ട സ്വദേശി അലക്‌സ് മാത്യുവിനെയാണ് ഇതിന്റെ പേരില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇറക്കിവിട്ടത്. ചെന്നൈ വിമാനത്താവളത്തിലാണ് സംഭവം.

അവസാന വട്ട സുരക്ഷാപരിശോധനയുടെ ഭാഗമായി യാത്രക്കാരുടെ ബാഗുകളും മറ്റും പരിശോധിക്കുന്നതിനിടെയാണ് സംഭവം. ‘ബോംബ്’ എന്ന വാക്കുപയോഗിച്ചതോടെ ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ല.

Exit mobile version