റഫേല്‍ കരാര്‍; ‘അഴിമതിയുടെ, കുറ്റകൃത്യങ്ങളുടെ ചോദ്യമുയരുമ്പോള്‍ നിങ്ങള്‍ ദേശസുരക്ഷയുടെ പേര് പറഞ്ഞ് രക്ഷപ്പെടുകയാണോ?’; കേന്ദ്ര സര്‍ക്കാരിനെ ഉത്തരം മുട്ടിച്ച് സുപ്രീം കോടതി

ന്യൂഡല്‍ഹി: റാഫേല്‍ യുദ്ധവിമാനക്കരാറുമായി ബന്ധപ്പെട്ട കേസില്‍ കേന്ദ്രസര്‍ക്കാരിന്റെ വാദത്തെ എതിര്‍ത്ത് സുപ്രീം കോടതി. കേസില്‍ സിബിഐ അന്വേഷണം ദേശസുരക്ഷയുടെ കാര്യം പറഞ്ഞ് എതിര്‍ക്കാന്‍ ശ്രമിച്ചതോടെയാണ് കോടതി സര്‍ക്കാരിനെതിരെ തിരിഞ്ഞത്. റാഫേല്‍ കരാറില്‍ സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ പാക്കിസ്ഥാന്‍ എഫ്.16 പ്രയോഗിച്ച കാര്യം കേന്ദ്രസര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതിയുടെ പ്രതികരണം.

എന്നാല്‍ ‘അഴിമതിയുടെ, കുറ്റകൃത്യങ്ങളുടെ ചോദ്യമുയരുമ്പോള്‍ നിങ്ങള്‍ ദേശസുരക്ഷയുടെ പേര് പറഞ്ഞ് രക്ഷപ്പെടുകയാണോ?’ എന്നാണ് ജസ്റ്റിസ് കെഎം ജോസഫ് കേന്ദ്രസര്‍ക്കാറിനോടു ചോദിച്ചത്.

മാത്രമല്ല സിബിഐ അന്വേഷണം ആവശ്യപ്പെടുന്നത് രാജ്യത്തോട് ചെയ്യുന്ന ദ്രോഹമാകും എന്നും കേന്ദ്രം സിബിഐ അന്വേഷണത്തെ എതിര്‍ക്കാന്‍ സര്‍ക്കാര്‍ ആയുധമാക്കി.

എന്നാല്‍ ഈ നിലപാടിനോട് ജസ്റ്റിസ് കെഎം ജോസഫ് പൂര്‍ണമായി വിയോജിച്ചു. അന്വേഷണം വേണോ വേണ്ടയോയെന്ന പ്രശ്നം പരിശോധിക്കുമ്പോള്‍ ദേശീയ സുരക്ഷയുടെ പ്രശ്നം വരുന്നില്ലെന്ന് കെഎം ജോസഫ് നിരീക്ഷിച്ചു.

അതേസമയം, പരാതിക്കാര്‍ ഹാജരാക്കിയ രേഖകള്‍ മോഷ്ടിക്കപ്പെട്ടതാണെന്ന് അറ്റോര്‍ണി ജനറല്‍ കെകെ വേണുഗോപാല്‍ വാദിച്ചു ഇത്തരം രേഖകള്‍ പ്രസിദ്ധീകരിച്ച രണ്ട് പത്രങ്ങള്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കാന്‍ ആലോചിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

Exit mobile version