അതിര്‍ത്തിയില്‍ വീണ്ടും പാകിസ്താന്‍ സേനയുടെ കനത്ത ഷെല്ലിങ്; സൈന്യം ശക്തമായി തിരിച്ചടിച്ചു

സുന്ദര്‍ ബനിയിലും നൗഷേരിയിലും പൂഞ്ചിലെ മന്‍കോട്ടിലുമാണ് പാക് പ്രകോപനമുണ്ടായത്.

ശ്രീനഗര്‍: നിയന്ത്രണ രേഖയില്‍ വീണ്ടും പാക് സേനയുടെ കനത്ത ഷെല്ലിങ്. അതിര്‍ത്തിയില്‍ മൂന്നിടത്ത് ഇന്ന് പാക് പ്രകോപനമുണ്ടായതായി സൈന്യം അറിയിച്ചു.സുന്ദര്‍ ബനിയിലും നൗഷേരിയിലും പൂഞ്ചിലെ മന്‍കോട്ടിലുമാണ് പാക് പ്രകോപനമുണ്ടായത്.

നിയന്ത്രണ രേഖയില്‍ മിസൈല്‍ ലോഞ്ചറുകള്‍ അടക്കം ഉപയോഗിച്ചാണ് പാക് പ്രകോപനമെന്ന് കരസേന വൃത്തങ്ങള്‍ പറയുന്നു. സേന ശക്തമായി തിരിച്ചടിച്ചു.

Exit mobile version