മിര്‍സാ മാലിക്ക്; കുട്ടി ഹീറോയ്ക്ക് പേരിട്ട് സാനിയയും ഷോയ്ബും

ആണ്‍കുഞ്ഞാണ് ജനിക്കുന്നതെങ്കില്‍ കുഞ്ഞിന് ഈ പേര് നല്‍കുമെന്ന് ഷോയ്ബ് മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു

ഹൈദരാബാദ്: ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ട് ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും ക്രിക്കറ്റര്‍ ഷോയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഷോയ്ബ് തന്നെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. മിര്‍സാ മാലിക് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ആണ്‍കുഞ്ഞാണ് ജനിക്കുന്നതെങ്കില്‍ കുഞ്ഞിന് ഈ പേര് നല്‍കുമെന്ന് ഷോയ്ബ് മുന്‍പ് തന്നെ പ്രഖ്യാപിച്ചിരുന്നു.

ആണ്‍കുഞ്ഞുണ്ടായതില്‍ വളരെയധികം സന്തോഷിക്കുന്നു. എപ്പോഴത്തെയും പോലെ എന്റെ ശക്തയായ പെണ്‍കുട്ടി എനിക്കൊപ്പമുണ്ട്. പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും വളരെയധികം നന്ദി. ഷോയ്ബ് ട്വിറ്ററില്‍ കുറിച്ചു. ഫിലിം മേക്കര്‍ ഫറാ ഖാന്‍ തുടങ്ങി പ്രമുഖരാണ് ഇരുവര്‍ക്കും ആശംസകള്‍ അര്‍പ്പിച്ചു കൊണ്ട് ട്വീറ്റ് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ആഗസ്റ്റ് പന്ത്രണ്ടിനായിരുന്നു ഇവരുടെ എട്ടാം വിവാഹ വാര്‍ഷികം.

Exit mobile version