മകന്‍ പിറന്നിട്ട് 16 ദിവസം, ഭാര്യ പതിനാറുകാരി! സാനിയയുടെ പിറന്നാള്‍ ആഘോഷമാക്കി ഷൊയ്ബും കുടുംബവും

‘എന്റെ മകന്‍ പിറന്നിട്ട് 16 ദിവസം തികയുന്ന അതേ ദിവസമാണ് എന്റെ ഭാര്യ 16 വയസുള്ള ചെറുപ്പക്കാരിയായത്. ഒപ്പം എന്റെ അമ്മായിയമ്മയും, ദൈവത്തിന് നന്ദി..’ സാനിയ മിര്‍സയുടെ പിറന്നാള്‍ ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് ഭര്‍ത്താവ് ഷൊയ്ബ് മാലിക് ട്വിറ്ററില്‍ കുറിച്ചു.


ഇരുവരുടെയും ജീവിതത്തിന് സന്തോഷം പകര്‍ന്ന് കുഞ്ഞ് ഇസാന്‍ മാലിക് എത്തിയ ശേഷമുള്ള സാനിയയുടെ ആദ്യ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങളും ഷൊയ്ബ് പങ്കുവച്ചിട്ടുണ്ട്. സാനിയയുടെ 32-ാമത് ജന്മദിന ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ ലോകത്ത് വൈറലായിരിക്കുകയാണ്.

പിറന്നാള്‍ദിനത്തില്‍ ആശംസ നേര്‍ന്ന എല്ലാവര്‍ക്കും നന്ദി അറിയിച്ചുകൊണ്ട് സാനിയയും ട്വീറ്റ് ചെയ്തിട്ടുണ്ട്. 2010 ഏപ്രില്‍ 12 നാണ് ഷൊയ്ബും സാനിയയും വിവാഹിതരാകുന്നത്. 2018 ഒക്ടോബര്‍ 30 നായിരുന്നു ഇരുവര്‍ക്കും ആണ്‍കുഞ്ഞ് പിറന്നത്. ദൈവത്തിന്റെ സമ്മാനം എന്നാണ് ഇസാന്‍ മിര്‍സ മാലിക് എന്ന പേരിന് അര്‍ത്ഥം.

Exit mobile version