പഠന വൈകല്യമുള്ളവര്‍ക്കായി പ്രൊജക്ട്; 40-50 വയസിന് ഇടയിലുള്ള ‘കുട്ടികള്‍ക്ക്’ പ്രയോജനപ്പെടുമോ..? എങ്കില്‍ അവരുടെ ‘അമ്മയ്ക്ക്’ സന്തോഷമാകുമെന്ന് മോഡി! ലക്ഷ്യം വെച്ചത് രാഹുലിനെയും സോണിയാ ഗാന്ധിയെയും, വിവാദ വാക്കുകളില്‍ മാപ്പ് പറയണമെന്ന ആവശ്യം ശക്തം

പഠന വൈകല്യമുള്ള കുട്ടികള്‍ക്കായി തയ്യാറാക്കിയ പ്രൊജക്ടിനെക്കുറിച്ച് ഐഎടി വിദ്യാര്‍ത്ഥികള്‍ സംസാരം തുടര്‍ന്നു.

ഖൊരക്പൂര്‍: ഐഐടി ഖൊരക്പൂരിലെ വിദ്യാര്‍ത്ഥികളുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ രാഷ്ട്രീയം കലര്‍ത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും മാതാവ് സോണിയാ ഗാന്ധിയെയും ഉന്നംവെച്ചായിരുന്നു വാക്കുകള്‍. പരിഹാസത്തോടെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. സ്മാര്‍ട് ഇന്ത്യ ഹാക്കത്തോണ്‍ സംവാദത്തിനിടെയാണ് സംഭവം.

പഠന വൈകല്യമുള്ള കുട്ടികള്‍ക്കായി തയ്യാറാക്കിയ പ്രൊജക്ടിനെക്കുറിച്ച് ഐഎടി വിദ്യാര്‍ത്ഥികള്‍ സംസാരം തുടര്‍ന്നു. ഇതിനിടെ 40-50 വയസിന് ഇടയിലുള്ള കുട്ടികള്‍ക്കും പ്രയോജനപ്പെടുമോ എന്ന് മോഡി ചോദിക്കുകയായിരുന്നു. ചോദ്യം എത്തിയപ്പാടെ സദസ്സില്‍ കൂട്ടചിരിയായി. ഈ പരാമര്‍ശനത്തിനെതിരെ ചിലര്‍ രംഗത്തെത്തി. ലക്ഷ്യം വെച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയാണെന്ന് പറഞ്ഞ് രംഗത്തെത്തി. ഇതോടെ സംഭവം വിവാദത്തിലേയ്ക്ക് വഴിവെച്ചു.

മോഡിയുടെ ചോദ്യത്തിന് ഉത്തരമെന്നോണം സാധ്യമാകുമെന്ന് വിദ്യാര്‍ത്ഥി പറഞ്ഞു. തൊട്ടുപിന്നാലെ എന്നാല്‍ അത്തരം കുട്ടികളുടെ അമ്മമാര്‍ക്ക് സന്തോഷമാകുമെന്നായിരുന്നു മോഡി പറഞ്ഞത്. രഹുല്‍ ഗാന്ധിയ്ക്ക പിന്നാലെ ലക്ഷ്യമിട്ടത് മാതാവ് സോണിയാ ഗാന്ധിയെ ആണെന്നും വിമര്‍ശനം ഉയര്‍ന്നു. പൊതുവേദിയില്‍ പോലും രാഷ്ട്രീയം പറയുന്നത് പ്രധാനമന്ത്രി പദത്തിന് ചേര്‍ന്നതല്ലെന്ന വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനു പകരം രാഷ്ട്രീയം പറഞ്ഞത് തീര്‍ത്തും തെറ്റാണെന്ന് ഒരു വിഭാഗം ആരോപിച്ചു. സംഭവത്തില്‍ പ്രധാനമന്ത്രി മോഡി മാപ്പ് പറയണമെന്ന ആവശ്യം ശക്തമാവുകയാണ്.

Exit mobile version