‘എന്റെ മണ്ഡലമാണ് അമേഠി, 2010ല്‍ താന്‍ തറക്കല്ലിട്ട ആയുധഫാക്ടറിയാണിത്, നാണമില്ലേ മോഡീജീ ഇങ്ങനെ കള്ളം പറയാന്‍’..! പരിഹസിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കള്ളം പറയാന്‍ നാണമില്ലേ മോഡീജീ പരിഹസിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. അമേഠിയില്‍ പ്രധാനമന്ത്രി ആയുധഫാക്ടറി ഉദ്ഘാടനം ചെയ്‌തെന്ന പ്രസ്താവനയെയാണ് രാഹുല്‍ വിമര്‍ശിക്കുന്നത്. 2010ല്‍ താന്‍ തറക്കല്ലിട്ട ആയുധഫാക്ടറിയാണിത് എന്നായിരുന്നു രാഹുലിന്റെ ട്വീറ്റ്. ചില വര്‍ഷങ്ങളായി ചെറിയ തോതില്‍ ആയുധങ്ങളുടെ ഉത്പാദനവും അവിടെ നടക്കുന്നുണ്ട്. അത് മറച്ചുവച്ച് കള്ളം പറയാന്‍ നാണമില്ലേ എന്ന് രാഹുല്‍ ചോദിക്കുന്നു.

രാഹുല്‍ ഗാന്ധിയുടെ മണ്ഡലമാണ് അമേഠി. റഷ്യ- ഇന്ത്യ സംയുക്ത സംരംഭമായി എകെ -203 റൈഫിളുകളുടെ നിര്‍മാണ യൂണിറ്റിനാണ് മോഡി കല്ലിട്ടത്. നിര്‍ദിഷ്ട ഫാക്ടറിയില്‍ നിന്നുള്ള തോക്കുകള്‍ ‘മെയ്ഡ് ഇന്‍ അമേഠി’ എന്നറിയപ്പെടുമെന്നു മോഡി പറഞ്ഞിരുന്നു. ഇതിനെല്ലാം പുറമെ ചടങ്ങില്‍ കോണ്‍ഗ്രസ് അധ്യക്ഷനെതിരെ പ്രധാനമന്ത്രി വിമര്‍ശവും ഉന്നയിച്ചിരുന്നു.

2007ല്‍ രാഹുല്‍ ഗാന്ധി ഈ ഫാക്ടറിക്ക് തറക്കല്ലിട്ടു. 2010 ല്‍ ഫാക്ടറിയുടെ പ്രവര്‍ത്തനം തുടങ്ങുമെന്നായിരുന്നു വാഗ്ദാനം. എന്നാല്‍, എന്ത് ആയുധം നിര്‍മിക്കണമെന്ന കാര്യത്തില്‍ തീരുമാനമെടുക്കാന്‍ മുന്‍ സര്‍ക്കാരിന് സാധിച്ചില്ലെന്നും മോഡി വിമര്‍ശിച്ചിരുന്നു

Exit mobile version