ഇന്ത്യാ-പാകിസ്താന്‍ അതിര്‍ത്തിയിലൂടെ കടന്നുപോകുന്ന സംഝോധ എക്‌സ്പ്രസ് നാളെ മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കും

1971 ലെ യുദ്ധത്തിന് ശേഷം ഷിംല കരാര്‍ അനുസരിച്ച് 1976 ജൂലൈ 22 മുതലാണ് സംഝോധ എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചത്

ശ്രീനഗര്‍: ഇന്ത്യ-പാകിസ്താന്‍ അതിര്‍ത്തിയിലൂടെ കടന്ന് പോകുന്ന സംഝോധ എക്‌സ്പ്രസ് നാളെ മുതല്‍ സര്‍വ്വീസ് പുനരാരംഭിക്കും. അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും സംഝോധ എക്‌സ്പ്രസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. 1971 ലെ യുദ്ധത്തിന് ശേഷം ഷിംല കരാര്‍ അനുസരിച്ച് 1976 ജൂലൈ 22 മുതലാണ് സംഝോധ എക്‌സ്പ്രസ് സര്‍വ്വീസ് ആരംഭിച്ചത്. ആറ് എസ് സ്ലീപ്പര്‍ കോച്ചുകളും എസി 3 ടയര്‍ കോച്ചുകളും ഉള്‍പ്പെട്ടതാണ് സംഝോധ എക്‌സ്പ്രസ്

Exit mobile version