നിങ്ങളുടെ ധീരതയും തിരിച്ചുവരവും ചരിത്രത്താളുകളില്‍ മറയേണ്ടതല്ല, വരും തലമുറയ്ക്കുള്ള പ്രചോദനമാകേണ്ടതാണ്; അഭിനന്ദനെ വരവേറ്റ് ബോളിവുഡും

അനുഷ്‌ക ശര്‍മ, ആലിയ ഭട്ട്, അജയ് ദേവ്ഗണ്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ അഭിനന്ദനെ വരവേറ്റ് തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ രംഗത്തെത്തി

ജന്മനാട്ടില്‍ തിരിച്ചെത്തിയെ അഭിനന്ദന്‍ വര്‍ദ്ധമാനെ വരവേറ്റ് ബോളിവുഡും. ‘നമ്മുടെ നായകന്‍ വീട്ടിലെത്തിയെന്ന്’ ആലിയ ഭട്ട് ട്വിറ്ററില്‍ കുറിച്ചു.

‘യഥാര്‍ത്ഥ പോരാളിക്ക് വീട്ടിലേക്ക് സ്വാഗതം’ എന്നാണ് അജയ് ദേവ്ഗണ്‍ കുറിച്ചിരിക്കുന്നത്. ‘അഭിനന്ദന്‍ രാജ്യം മുഴുവന്‍ നിങ്ങളെ വീട്ടിലേക്ക് സ്വാഗതം ചെയ്യുന്നു, നിങ്ങള്‍ യഥാര്‍ത്ഥ പോരാളിയാണ്’ എന്ന് അനുഷ്‌ക ശര്‍മ്മ കുറിച്ചു. ‘നിങ്ങളുടെ ധീരതയും തിരിച്ചു വരവും ചരിത്രത്താളുകളില്‍ മറയേണ്ടതല്ല, ഭാവി തലമുറയ്ക്കുള്ള പ്രചോദനമാകേണ്ടതാണെന്ന്’ സുധീര്‍ ബാബു കുറിച്ചു.ഇന്നലെ രാത്രിയോടെയാണ് പാകിസ്താന്‍ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറിയത്. ബിഎസ്എഫ് ഉദ്യോഗസ്ഥരാണ് അദ്ദേഹത്തെ സ്വീകരിച്ചത്.

Exit mobile version