കാശ്മീര്‍ ജമാ അത്തെ ഇസ്ലാമിയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു; കാശ്മീര്‍ സംവരണ നിയമം ഭേദഗതി ചെയ്യാനും തീരുമാനം

ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഈ തീരുമാനം എടുത്തത്

ന്യൂഡല്‍ഹി: ജമ്മു കാശ്മീരിലെ വിഘടനവാദി സംഘടനയായ കാശ്മീര്‍ ജമാ അത്തെ ഇസ്ലാമിയെ കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചു. ഭീകരതാ വിരുദ്ധ നിയമപ്രകാരമാണ് സംഘടനയെ നിരോധിച്ചിരിക്കുന്നത്. ഇന്നലെ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഈ തീരുമാനം എടുത്തത്.

കാശ്മീരില്‍ കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡുകളില്‍ ഇരുന്നൂറോളം ജമാഅത്തെ ഇസ്ലാമി നേതാക്കളെയാണ് അറസ്റ്റ് ചെയ്തത്. അതേ സമയം കാശ്മീരികള്‍ക്ക് പ്രയോജനം ലഭിക്കും വിധം കാശ്മീര്‍ സംവരണ നിയമം ഭേദഗതി ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു.

Exit mobile version