പാകിസ്താനിലെ അബോട്ടാബാദില്‍ കടന്നു ചെന്ന് അല്‍ഖ്വയിദ തലവന്‍ ഒസാമ ബിന്‍ലാദനെ വധിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെങ്കില്‍ ഇന്ത്യക്കും ഇത് ആവര്‍ത്തിക്കാനാകും; അരുണ്‍ ജെയ്റ്റ്‌ലി

അതിര്‍ത്തിയില്‍ ഇപ്പോഴും യുദ്ധസമാനമായ സാഹചര്യമാണുള്ളത്

ന്യൂഡല്‍ഹി: പാക്കിസ്ഥാനിലെ അബോട്ടാബാദില്‍ കടന്നു ചെന്ന് അല്‍ഖ്വയിദ തലവന്‍ ഒസാമ ബിന്‍ലാദനെ വധിക്കാന്‍ അമേരിക്കയ്ക്ക് കഴിയുമെങ്കില്‍ ഇന്ത്യക്കും ഇത് ആവര്‍ത്തിക്കാനാകുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റിലി. അതേസമയം ഇന്ത്യ യുദ്ധം ചെയ്യാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാല്‍ ആവശ്യം വന്നാല്‍ തിരിച്ചടിക്കാന്‍ രാജ്യം സജ്ജമാണെന്നും പ്രകോപനം തുടര്‍ന്നാല്‍ രാജ്യം തിരിച്ചടിക്കുമെന്നും അരുണ്‍ ജെയ്റ്റ്ലി കൂട്ടിച്ചേര്‍ത്തു. അതേസമയം അതിര്‍ത്തിയില്‍ ഇപ്പോഴും യുദ്ധസമാനമായ സാഹചര്യമാണുള്ളത്. ഇതുമായി ബന്ധപ്പെട്ട് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉന്നത ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തുകയാണ്.

Exit mobile version