വ്യോമാതിര്‍ത്തി ലംഘിച്ച് മൂന്ന് പാകിസ്താന്‍ വിമാനങ്ങള്‍; ബോംബുകള്‍ വര്‍ഷിച്ചു; തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

രജൗരി ജില്ലയിലാണ് പാക് യുദ്ധവിമാനം എത്തിയത്.

ന്യൂഡല്‍ഹി: ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ച് എത്തിയ പാകിസ്താന്‍ പോര്‍ വിമാനത്തെ ഇന്ത്യന്‍ വ്യോമസേന തുരത്തി. പാക് യുദ്ധവിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യയുടെ നടപടി. രജൗരി ജില്ലയിലാണ് പാക് യുദ്ധവിമാനം എത്തിയത്.

ഇന്ത്യ തിരിച്ചടിച്ചതോടെ മൂന്ന് വിമാനങ്ങള്‍ അതിര്‍ത്തിയ്ക്ക് സമീപം ബോംബുകള്‍ വര്‍ഷിച്ച് തിരിച്ചു പറന്നുവെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. അതേസമയം, ഇതിനിടെ തന്നെ ഇന്ത്യന്‍ വ്യോമസേനയുടെ ഒരു വിമാനം കാശ്മീരില്‍ തകര്‍ന്നുവീണുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നു. അടിയന്തിര സാഹചര്യം പരിഗണിച്ച് ശ്രീനഗര്‍, ലേ, ജമ്മു എന്നീ വിമാനത്താവളങ്ങളില്‍ ഇന്ത്യ വിമാന സര്‍വീസ് നിര്‍ത്തിവച്ചു. കാശ്മീരിലെ വിമാനത്താവളങ്ങളില്‍ കനത്ത ജാഗ്രത നിര്‍ദേശം നല്‍കി.

Exit mobile version