ഇന്ത്യയ്ക്ക് ശക്തമായ തിരിച്ചടി നല്‍കും; തിരിച്ചടിക്കാന്‍ പാകിസ്താന്‍ സര്‍വ്വസജ്ജമാണെന്ന് ഷാ മഹ്മൂദ് ഖുറേഷി

എന്ത് ആക്രമണമുണ്ടായാലും പാകിസ്താന്‍ തിരിച്ചടിക്കാന്‍ സര്‍വസജ്ജമാണെന്നും രാജ്യത്തിന് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കി.

ഇസ്ലാമാബാദ്: ഇന്ത്യയ്ക്ക് തിരിച്ചടി നല്‍കുമെന്ന് പാകിസ്താന്‍. ആവശ്യമെങ്കില്‍ തിരിച്ചടിക്കാന്‍ പാകിസ്താന് അവകാശമുണ്ടെന്നും, ഇന്ത്യ ഉത്തരവാദിത്തത്തോടെ പെരുമാറണമെന്നും പാകിസ്താന്‍ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ആവശ്യപ്പെട്ടു.

എന്ത് ആക്രമണമുണ്ടായാലും പാകിസ്താന്‍ തിരിച്ചടിക്കാന്‍ സര്‍വസജ്ജമാണെന്നും രാജ്യത്തിന് ആശങ്കപ്പെടേണ്ട ഒരു സാഹചര്യവുമില്ലെന്നും ഷാ മഹ്മൂദ് ഖുറേഷി വ്യക്തമാക്കി.

ഇന്ത്യ അതിര്‍ത്തി കടന്ന് ആക്രമണം നടത്തിയെന്ന് അവകാശപ്പെട്ട് പാകിസ്താന്‍ സൈന്യം ആദ്യം ട്വീറ്റ് ചെയ്യുന്നത് ഇന്ത്യന്‍ സമയം പുലര്‍ച്ചെ അഞ്ച് മണിയ്ക്കാണ്. അതായത് 3.45 മുതല്‍ 4 മണി വരെ ഇന്ത്യ ആക്രമണം നടത്തി.

എന്നാല്‍ ആക്രമണത്തിന് ആളപായമോ, നഷ്ടങ്ങളോ ഉണ്ടായിട്ടില്ലെന്നാണ് പാകിസ്താന്‍ ആവര്‍ത്തിക്കുന്നത്. നയതന്ത്രചരിത്രം വച്ച് സ്വന്തം ഭാഗത്തുണ്ടായ നാശനഷ്ടങ്ങള്‍ ഒരിക്കലും പാകിസ്താന്‍ അംഗീകരിച്ചിട്ടില്ല.

Exit mobile version