‘ജയ് ഹിന്ദ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്, ആണ്‍കുട്ടികള്‍ നന്നായി കളിച്ചു’.! ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് സേവാഗും ഗംഭീറും

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന് പാക്കിസ്താന് മറുപടി നല്‍കിയ ഇന്ത്യന്‍ സൈന്യത്തെ പ്രശംസിച്ച് മുന്‍ ക്രിക്കറ്റ് താരങ്ങളായ വീരേന്ദര്‍ സേവാഗും ഗൗതം ഗംഭീറും രംഗത്ത്.

‘ജയ് ഹിന്ദ് ഇന്ത്യന്‍ എയര്‍ഫോഴ്‌സ്’ എന്നായിരുന്നു ഗംഭീറിന്റെ ട്വീറ്റ്. ‘ആണ്‍കുട്ടികള്‍ നന്നായി കളിച്ചു’ എന്ന് സേവാഗും ട്വീറ്റ് ചെയ്തു.

ഇന്ന് പുലര്‍ച്ചെയാണ് വ്യോമസേന പാക്കിസ്ഥാനിലെ ബാലകോട്ട്, ചകോതി, മുസഫറാബാദ് എന്നിവിടങ്ങളിലെ ഭീകരതാവളങ്ങള്‍ തകര്‍ത്തത്. മുന്നൂറോളം പേര്‍ ഇന്ത്യയുടെ ആക്രമണത്തില്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ആക്രമണം ഇന്ത്യയും പാക്കിസ്ഥാനും സ്ഥിരീകരിച്ചിട്ടുണ്ട്.

Exit mobile version