പാകിസ്താന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യ; പ്രധാന മന്ത്രിയുടെ നേതൃത്വത്തില്‍ ദേശീയ സുരക്ഷാകാര്യ മന്ത്രിസഭാ സമിതി അടിയന്തരയോഗം ഡല്‍ഹിയില്‍ ചേര്‍ന്നു

നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ആരംഭിച്ച യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അരുണ് ജെയ്റ്റ്‌ലി, നിര്‍മ്മല സീതാരാമന്‍, സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന് തിരിച്ചടി നല്‍കിയത് സംബന്ധിച്ച് പ്രധാന മന്ത്രിയുമായി ദേശീയ സുരക്ഷാകാര്യ മന്ത്രിസഭാ സമിതിയുടെ യോഗം ഡല്‍ഹിയില്‍ ചേര്‍ന്നു.

നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ആരംഭിച്ച യോഗത്തില്‍ കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്, അരുണ് ജെയ്റ്റ്‌ലി, നിര്‍മ്മല സീതാരാമന്‍, സുഷമ സ്വരാജ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ചൊവ്വാഴ്ച പുലര്‍ച്ചെ 3.30-ഓടെയാണ് മിറാഷ് യുദ്ധവിമാനങ്ങള്‍ ഉപയോഗിച്ച് ഭീകരക്യാമ്പുകള്‍ ഇന്ത്യന്‍ സൈന്യം ആക്രമണം നടത്തിയത്. ബാലക്കോട്ട്, ചാക്കോട്ട്, മുസാഫര്‍ബാദ് എന്നിവിടങ്ങളിലെ ജെയ്‌ഷെ ക്യാമ്പുകളും ഭീകരരുടെ കണ്ട്രോള്‍ റൂമുകളുമാണ് വ്യോമാക്രമണത്തില്‍ തകര്‍ന്നത്.

യോഗത്തില്‍ ഇന്ത്യന്‍ സൈന്യത്തിന്റെ നീക്കങ്ങളെ സംബന്ധിച്ചും മിന്നലാക്രമണത്തെക്കുറിച്ചും അജിത് ഡോവല്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് വിവരങ്ങള്‍ കൈമാറുകയും ആക്രമണത്തിന്റെ വിശദാംശങ്ങള്‍ അദ്ദേഹത്തെ അറിയിക്കുകയും ചെയ്തു.

Exit mobile version