സംഘര്‍ഷ സാഹചര്യം ഒഴിവാക്കണം, അതിര്‍ത്തിയില്‍ സമാധാനം ഉണ്ടാകണം; നരേന്ദ്ര മോഡിയോട് അഭ്യര്‍ത്ഥനയുമായി പാകിസ്താന്‍ പ്രധാനമന്ത്രി

ഇസ്ലാമാബാദ്: പുല്‍വാമയില്‍ ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ വെല്ലുവിളി പാകിസ്താനെ ശരിക്കും ഭയപ്പെടുത്തി. ആക്രണത്തിന്റെ പശ്ചാത്തലത്തില്‍ 40ഓളം ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. തുടര്‍ന്ന് തിരിച്ചടിക്കും എന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഇന്ത്യന്‍ സൈന്യവും സര്‍ക്കാരും.

തുടര്‍ന്ന് ഇന്ത്യ-പാക് അതിര്‍ത്തിയില്‍ വന്‍ സംഘര്‍ഷാവസ്ഥ ഉണ്ടായി. ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുന്നു. അതേസമയം ഈ സാഹചര്യം ഒഴിവാക്കണമെന്ന അഭ്യര്‍ത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍. പ്രധാനമന്ത്രിയുടെ ഓഫീസ് പുറത്തിറക്കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. അതിര്‍ത്തിയില്‍ സമാധാനമാണ് ഉണ്ടാകേണ്ടത്. ഇതിനായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി അവസരം നല്‍കണമെന്നും ഇമ്രാന്‍ വ്യക്തമാക്കി.

എന്നാല്‍ ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെടാന്‍ ഉണ്ടായ സാഹചര്യത്തില്‍ പാക് ബന്ധം സംബന്ധിച്ച തെളിവുകള്‍ ഇന്ത്യ നല്‍കിയാല്‍ തീര്‍ച്ചയായും കര്‍ശന നടപടിയെടുക്കുമെന്നും ഇമ്രാന്‍ ട്വിറ്റളറില്‍ കുറിച്ചു. ഇന്ത്യയില്‍ തെരഞ്ഞെടുപ്പ് അടുത്തപ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നേരത്തേ പറഞ്ഞതെല്ലാം വിഴുങ്ങി രാഷ്ട്രീയം കളിക്കുകയാണെന്നും ഇമ്രാന്‍ പറഞ്ഞു.

Exit mobile version