മുംബൈയില്‍ ട്രെയിനില്‍ കയറുന്നതിനിടെ കൈവിട്ടു; പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ നിയന്ത്രണം വിട്ടത്

മുംബൈ: മുംബൈയില്‍ ട്രെയിനില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ നിയന്ത്രണം വിട്ട് വീഴാന്‍ പോയ പെണ്‍കുട്ടി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. പ്ലാറ്റ്‌ഫോമില്‍ നിന്നിരുന്ന മറ്റൊരു യാത്രക്കാരനാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്.

സ്റ്റേഷനില്‍ നിന്ന് പുറപ്പെട്ട ട്രെയിനിലേക്ക് ഓടിക്കയറാന്‍ ശ്രമിക്കുന്നതിനിടെയാണ് പെണ്‍കുട്ടിയുടെ നിയന്ത്രണം വിട്ടത്. യാത്രക്കാരന്റെ സമയോചിത ഇടപെടല്‍ മൂലം വന്‍ ദുരന്തം ഒഴിവായെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

Exit mobile version