പശുസംരക്ഷണത്തിന് പ്രധാന്യം നല്‍കുന്ന സര്‍ക്കാര്‍; പിന്നെ എങ്ങനെ ഒരു ബീഫ് തീനി മധ്യപ്രദേശ് തെരഞ്ഞെടപ്പില്‍ ജയിച്ചു..? അത്ഭുതപ്പെടുത്തി കളഞ്ഞു; ബിജെപി നേതാവ്

ബിജെപിയുടെ സുരേന്ദ്ര നാഥ് സിങ്ങിനെയായിരുന്നു ആരിഫ് കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്.

ഭോപ്പാല്‍: ദേശീയവാദികളായ, പശു സംരക്ഷണത്തിന് പ്രധാന്യം നല്‍കുന്ന ഒരു സര്‍ക്കാര്‍ മധ്യപ്രദേശ് ഭരിക്കുമ്പോള്‍ ബീഫ് കഴിക്കുന്ന ഒരു വ്യക്തി തെരെഞ്ഞടുപ്പില്‍ വിജയച്ചത് ശരിക്കും അത്ഭുതപ്പെടുത്തി കളഞ്ഞുവെന്ന് ബിജെപി നേതാവ് കൈലാഷ് വിജയ് വര്‍ഗീയ. കോണ്‍ഗ്രസുകാരനായ ആരിഫ് മസൂദിന്റെ തെരഞ്ഞെടുപ്പ് ജയമാണ് ബിജെപി നേതാവ് ലക്ഷ്യമിട്ട് പരാമര്‍ശം നടത്തിയത്.

ബിജെപിയുടെ സുരേന്ദ്ര നാഥ് സിങ്ങിനെയായിരുന്നു ആരിഫ് കഴിഞ്ഞ നിയസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെടുത്തിയത്. ആരിഫ് ഓള്‍ ഇന്ത്യ മുസ്ലീം പേഴ്സണല്‍ ലോ ബോര്‍ഡ് അംഗവുമാണ്. ‘നിങ്ങളുടെ പരാജയം എന്നെ രോഷാകുലനാക്കി. ദേശീയവാദികളായ, ഗോവധം നിരോധിച്ച ഒരു സര്‍ക്കാര്‍ ആയിരുന്നു സംസ്ഥാനം ഭരിക്കുന്നത്, എന്നാല്‍ ഒരു ബീഫു തീനി നിങ്ങളെ പരാജയപ്പെടുത്തി. ഇത് നമ്മളെയെല്ലാം നാണം കെടുത്തുന്ന വസ്തുതയാണ്’- സുരേന്ദ്ര നാഥ് സിങ്ങിനെ വേദിയിലിരുത്തി വിജയ്വര്‍ഗീയ പറഞ്ഞു.

60 ശതമാനത്തോളം ഹിന്ദു വോട്ടര്‍മാരുള്ള മണ്ഡലത്തില്‍ നിന്നാണ് ആരിഫ് ജയിച്ചത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്ത് തന്നെ വര്‍ഗീയ വാദിയായി അവതരിപ്പിക്കാന്‍ ബിജെപി ശ്രമച്ചിരുന്നുവെന്ന് ആരിഫ് പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. താന്‍ ബീഫ് കഴിക്കാറില്ലെന്നും, തന്നോടൊപ്പം ഒരു നേരം പോലും ഭക്ഷണം കഴിക്കാത്ത ആളാണ് വിജയ്വര്‍ഗീയ എന്നും, തെരഞ്ഞെടുപ്പ് പരാജയത്തിലെ നിരാശ തന്റെ മേല്‍ തീര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ആരിഫ് പറഞ്ഞു.

Exit mobile version