നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിക്കുന്നു, വിളമ്പാനും പ്രേരിപ്പിക്കുന്നു; കണ്ണീര്‍ പൊഴിച്ച് സൗദിയില്‍ നേരിടുന്ന പീഡനങ്ങള്‍ തുറന്ന് പറഞ്ഞ് ഇന്ത്യാക്കാരന്‍!

ഇതേതുടര്‍ന്ന് പുതിയ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പ്രശ്‌നം അന്വേഷിക്കാന്‍ സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ജിദ്ദ: സൗദിയില്‍ നിര്‍ബന്ധിച്ച് ബീഫ് കഴിപ്പിച്ചുവെന്നും വിളമ്പാന്‍ നിര്‍ബന്ധിപ്പിക്കുന്നുവെന്ന പരാതിയുമായി ഇന്ത്യാക്കാരന്‍. പാചകക്കാരനായാണ് താന്‍ സൗദിയില്‍ എത്തിയത് ഇയാള്‍ പറയുന്നു. മാണിക് ഛാദ്ദോപാധ്യായ(31) എന്ന തൊഴിലുടമയാണ് പീഡിപ്പിക്കുന്നതെന്ന് ഇയാള്‍ പറയുന്നു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് ഇയാള്‍ സങ്കടം പങ്കുവെച്ചത്.

വീഡിയോ നിമിഷങ്ങള്‍ക്കകം വൈറലായി. ഇതേതുടര്‍ന്ന് പുതിയ വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കര്‍ പ്രശ്‌നം അന്വേഷിക്കാന്‍ സൗദിയിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്റെ മതവിശ്വാസത്തിന് എതിരാണ് ബീഫ് വിളമ്പുകയും കഴിക്കുകയും ചെയ്യുക എന്നത്. എന്നാല്‍, അതൊന്നും ചെവികൊള്ളാന്‍ തൊഴിലുടമ തയാറാകുന്നില്ല. മതവിശ്വാസത്തിന് എതിരായ കാര്യം ചെയ്യാന്‍ നിര്‍ബന്ധിച്ച് എന്നെ മറ്റുള്ളവരുടെ മുന്‍പില്‍ അപമാനിച്ചു.

എന്റെ പ്രശ്‌നത്തില്‍ ആരും ഇടപെട്ടില്ല. നിര്‍ദയ പരമായ പെരുമാറ്റം മൂലം ഞാന്‍ തളര്‍ന്നിരിക്കുകയാണ്. എന്നെപ്പോലെ ഇത്തരത്തില്‍ പീഡനം അനുഭവിക്കുന്ന ഒട്ടേറെ പേര്‍ ജിദ്ദയിലുണ്ടെന്നും മാണിക് ഛാദ്ദോപാധ്യ വീഡിയോയില്‍ കരഞ്ഞു പറയുന്നു. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അധികൃതര്‍ ഇടപെട്ട് എന്നെ എത്രയും വേഗം നാട്ടിലേയ്ക്ക് അയക്കണമെന്നാണ് ഇയാളുടെ ആവശ്യം. മുംബൈ ആസ്ഥാനമായുള്ള ട്രാവല്‍ ഏജന്‍സി വഴിയാണ് മാണിക് സൗദിയിലെത്തിയത്.

Exit mobile version