കാശ്മീരികള്‍ക്കെതിരെയല്ല, തീവ്രവാദത്തിന് എതിരെയാണ് പോരാട്ടം; ഇമ്രാന്‍ ഖാനെതിരെ നരേന്ദ്ര മോഡി

ഭീകരവാദത്തിനെതിരെ അവര്‍ ശബ്ദം ഉയര്‍ത്തുമോ എന്നണ് നോക്കുന്നതെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു.

ന്യൂഡല്‍ഹി; പാകിസ്താന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. പുതിയ പാകിസ്താന്‍ പ്രധാനമന്ത്രി വ്യത്യസ്തനാണ് എന്നാണ് കരുതുന്നത്. ഭീകരവാദത്തിനെതിരെ അവര്‍ ശബ്ദം ഉയര്‍ത്തുമോ എന്നണ് നോക്കുന്നതെന്ന് പ്രധാനമന്ത്രി മോഡി പറഞ്ഞു.

പുതിയ നേതൃത്വത്തിന്റെ കഴിവ് പരിശോധിക്കുന്ന സംഭവമാണ് പുല്‍വാമ ആക്രമണമെന്നും മോഡി പറഞ്ഞു. ഇന്ത്യയില്‍ ജീവിച്ചുകൊണ്ട് പാകിസ്താന് വേണ്ടി സംസാരിക്കുന്നവരെ തള്ളിക്കളയണമെന്നും മോഡി പറഞ്ഞു. കാശ്മീരികള്‍ക്കെതിരായ പോരാട്ടം എന്ന സമൂഹമാധ്യമങ്ങളിലെ വാദത്തെ പ്രധാനമന്ത്രി തള്ളി. കാശ്മീരികള്‍ക്ക് എതിരായ പോരാട്ടം അല്ല നടക്കുന്നത് കാശ്മീരിന് വേണ്ടിയുള്ള പോരാട്ടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

കാശ്മീരിലെ കുട്ടികളും ജനങ്ങളും ഭീകര വാദത്താല്‍ വലഞ്ഞിരിക്കുകയാണ്. കാശ്മീരികള്‍ക്ക് എതിരെ അക്രമം നടത്തുന്നത് തീവ്രവാദികളെ സഹായിക്കാന്‍ മാത്രമേ ഉതകുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Exit mobile version