വെബ്‌സൈറ്റുകളില്‍ കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ നടപടി

കുട്ടികളുടെ പ്രായം, ദൃശ്യത്തിന്റെ ഉള്ളടക്കം, ഏതൊക്കെ സൈറ്റുകളില്‍ അവ ലഭ്യമാണ് എന്നീ വിവരങ്ങളെല്ലാം പരിശോധിക്കുന്ന രീതിയിലുള്ള സോഫ്റ്റ്വെയര്‍ ആണ് നിര്‍മ്മിക്കുന്നത്

ന്യൂഡല്‍ഹി: വെബ്‌സൈറ്റില്‍ പ്രത്യക്ഷപ്പെടുന്ന കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ തടയാന്‍ നടപടി. ദേശീയ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോണ് ഇത്തരത്തില്‍ ഉള്ള ദൃശ്യങ്ങള്‍ തടയാനുള്ള നടപടിയുമായി രംഗത്തെത്തിയത്.

നിര്‍മ്മിത ബുദ്ധി (എഐ) ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി ഇത്തരം ദൃശ്യങ്ങള്‍ കണ്ടെത്തി നശിപ്പിക്കാനുള്ള സോഫ്റ്റ്വെയര്‍ തയ്യാറാക്കാനുള്ള നടപടി ആരംഭിച്ചു.

കുട്ടികളുടെ പ്രായം, ദൃശ്യത്തിന്റെ ഉള്ളടക്കം, ഏതൊക്കെ സൈറ്റുകളില്‍ അവ ലഭ്യമാണ് എന്നീ വിവരങ്ങളെല്ലാം പരിശോധിക്കുന്ന രീതിയിലുള്ള സോഫ്റ്റ്വെയര്‍ ആണ് നിര്‍മ്മിക്കുന്നത്.

Exit mobile version