‘എന്റെ മരണത്തിന്റെ ഉത്തരവാദി മമത’, വിരമിച്ച ഐജിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്; ബംഗാളില്‍ മമതക്കെതിരെ പുതിയ വിവാദം

മമത അധികാരത്തില്‍ എത്തിയ ശേഷം ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ദത്തിനെ അപ്രധാന തസ്തികയില്‍ ഒതുക്കിയും സ്ഥാനക്കയറ്റം നിഷേധിക്കുകയും അഴിമതിയാരോപണം ഉള്‍പ്പെടെയുള്ള കേസുകളില്‍ കുടുക്കുകയും ചെയ്തു

കൊല്‍ക്കത്ത: ബംഗാളില്‍ മമതെക്കെതിരെ പുതിയ രാഷ്ട്രീയ വിവാദം. വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥന്‍ ഗൗരവ് ചന്ദ്ര ദത്തിന്റെ ആത്മഹത്യാ കുറിപ്പാണ് ബംഗാളില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തുടക്കം കുറിച്ചത്.

മുഖ്യമന്ത്രി മമത ബാനര്‍ജിയാണ് തന്റെ മരണത്തിനു കാരണമെന്നാണു കുറിപ്പില്‍ ആരോപിക്കുന്നത്. മമത അധികാരത്തില്‍ എത്തിയ ശേഷം ഇടതുപക്ഷ സര്‍ക്കാരുകള്‍ക്കൊപ്പം പ്രവര്‍ത്തിച്ച ദത്തിനെ അപ്രധാന തസ്തികയില്‍ ഒതുക്കിയും സ്ഥാനക്കയറ്റം നിഷേധിക്കുകയും അഴിമതിയാരോപണം ഉള്‍പ്പെടെയുള്ള കേസുകളില്‍ കുടുക്കുകയും ചെയ്തു.

പാസ്‌പോര്‍ട്ട് പുതുക്കാന്‍ പോലും അനുവദിച്ചില്ല എന്ന് കത്തില്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ദത്ത സ്വയം വിരമിച്ചെങ്കിലും പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്ക് പുറമേ ഗ്രാറ്റുവിറ്റിയും തടഞ്ഞു. മുഖ്യമന്ത്രിയെ പ്രീതിപ്പെടുത്തുന്നതിനു വേണ്ടി ചില സഹപ്രവര്‍ത്തകരും പൂടിപ്പിച്ചു എന്ന് കുറിപ്പില്‍ പറയുന്നു.

റോ മുന്‍ മേധാവിയും ഇന്ദിരാഗാന്ധിയുടെ സുരക്ഷാ ഉദ്യോഗസ്ഥനുമായിരുന്ന ഗോപാല്‍ ദത്തിന്റെ മകനാണ്.

Exit mobile version