ഷോപ്പിംഗ് മാളില്‍ കയറിയ പുലിയെ വനംവകുപ്പ് പിടികൂടി

പുലിയെ മയക്കുവെടി വെച്ചാണ് വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്

താനെ: മഹാരാഷ്ട്രയിലെ കൊറുംമാളില്‍ കയറിയ പുലിയെ വനംവകുപ്പ് പിടികൂടി. സമീപത്തുള്ള വസന്ത് വിഹാര്‍ റെസിഡന്‍ഷ്യല്‍ പ്രദേശത്തേയ്ക്കാണ് പുലി ഇറങ്ങിപ്പോയത്. താനെ കാഡ്ബറി ജംഗ്ഷനിലുള്ള ഹോട്ടല്‍ സത്കാര്‍ റസിഡന്‍സിയുടെ ബേസ്‌മെന്റില്‍ നിന്ന് പുലിയെ മയക്കുവെടി വെച്ചാണ് വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്.

ബോറിവ്‌ലി സജ്ഞയ് ഗാന്ധി നാഷണല്‍ പാര്‍ക്കിനോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശമായതിനാല്‍ അവിടെ നിന്ന് പുലി മാളിനുള്ളില്‍ കയറിയതാവമെന്നാണ് അധികൃതര്‍ പറയുന്നത്. അഞ്ച് മണിക്കൂര്‍ നീണ്ടുനിന്ന തെരച്ചിലിന് ശേഷമാണ് പുലിയെ വനംവകുപ്പ് അധികൃതര്‍ പിടികൂടിയത്.

Exit mobile version