വന്ദേഭാരത് എക്സ്പ്രസിന് നേരേ വീണ്ടും കല്ലേറ്; ജനല്‍ച്ചില്ല് തകര്‍ന്നു

വന്ദേഭാരത് എക്‌സ്പ്രസിന് നേരേ കല്ലേറുണ്ടാകുന്നത് ഇത് മൂന്നാംതവണയാണ്. നേരത്തെ പരീക്ഷണയോട്ടം നടത്തുന്നതിനിടെ 2018 ഡിസംബര്‍ 20-നും ഫെബ്രുവരി രണ്ടിനും ട്രെയിനിന് നേരേ കല്ലേറുണ്ടായിരുന്നു.

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിനായ വന്ദേഭാരത് എക്സ്പ്രസിന് നേരേ കല്ലേറ്. ന്യൂഡല്‍ഹിയില്‍ നിന്ന് വാരണാസിയിലേക്കുള്ള യാത്രയ്ക്കിടെ ഉത്തര്‍പ്രദേശിലെ തുണ്ട്ല ജംങ്ഷന് സമീപമായിരുന്നു സംഭവം. കല്ലേറില്‍ ട്രെയിനിലെ ഒരു ജനല്‍ച്ചില്ല് തകര്‍ന്നതായാണ് റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തതായിരുന്നു വന്ദേഭാരത് എക്‌സ്പ്രസ്.

വന്ദേഭാരത് എക്‌സ്പ്രസിന് നേരേ കല്ലേറുണ്ടാകുന്നത് ഇത് മൂന്നാംതവണയാണ്. നേരത്തെ പരീക്ഷണയോട്ടം നടത്തുന്നതിനിടെ 2018 ഡിസംബര്‍ 20-നും ഫെബ്രുവരി രണ്ടിനും ട്രെയിനിന് നേരേ കല്ലേറുണ്ടായിരുന്നു.

ഫ്‌ളാഗ് ഓഫ് ചെയ്തതിന്റെ രണ്ടാംദിനം വന്ദേഭാരത് എക്‌സ്പ്രസ് വഴിയില്‍ കുടുങ്ങിയതും നേരത്തെ വാര്‍ത്തയായിരുന്നു. ബുധനാഴ്ച കല്ലേറുണ്ടായ തുണ്ട്‌ല ജംങ്ഷന് സമീപത്താണ് ബ്രേക്ക് ജാമായി ട്രെയിന്‍ വഴിയില്‍ കുടുങ്ങിയത്. പിന്നീട് മണിക്കൂറുകള്‍ കഴിഞ്ഞാണ് ട്രെയിന്‍ യാത്ര നടത്തിയത്.

Exit mobile version