‘ നരേന്ദ്ര മോഡി എനിക്ക് മൂത്ത സഹോദരന്‍, താന്‍ അദ്ദേഹത്തിന്റെ ആരാധകന്‍’ ; മോഡിയെ വാനോളം പുകഴ്ത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍

നരേന്ദ്രമോഡിയോട് തനിക്ക് ആരാധനയാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. തന്റെ മൂത്ത സഹോദരനെപ്പോലെയാണ് മോഡിയെന്നും അദ്ദേഹം പറഞ്ഞു.

ന്യൂഡല്‍ഹി: ഇന്ത്യ സന്ദര്‍ശനത്തിനിടെ രാഷ്ട്രപതി ഭവനില്‍ വെച്ചു നടത്തിയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ വാനോളം പുകഴ്ത്തി സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍. നരേന്ദ്രമോഡിയോട് തനിക്ക് ആരാധനയാണെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ പറഞ്ഞു. തന്റെ മൂത്ത സഹോദരനെപ്പോലെയാണ് മോഡിയെന്നും അദ്ദേഹം പറഞ്ഞു.

‘ഞാന്‍ മോഡിയെ ആരാധിക്കുന്നു. മോഡിയെനിക്ക് ഏട്ടനെപ്പോലെയാണ്. അദ്ദേഹത്തിന് ഞാന്‍ അനുജനെപ്പോലെയും’ അദ്ദേഹ പറഞ്ഞു. 70 വര്‍ഷത്തോളമായി സൗദി അറേബ്യ നിര്‍മ്മിക്കാന്‍ ഇന്ത്യക്കാര്‍ സഹായിക്കുകയാണ്. സൗദിയില്‍ അവര്‍ സുഹൃത്തുക്കളെപ്പോലെയാണ്. ഇരു രാജ്യങ്ങള്‍ക്കും വേണ്ടി ഈ ബന്ധം കുറേക്കൂടി ഊട്ടിയുറപ്പിക്കേണ്ട ആവശ്യകതയാണ് ഇന്നു കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

പാകിസ്താന്‍ സന്ദര്‍ശനത്തിനു തൊട്ടുപിന്നാലെയാണ് ബിന്‍ സല്‍മാന്‍ ഇന്ത്യയില്‍ എത്തിയത്. പുല്‍വാമ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാകിസ്താന്‍ പ്രതിരോധത്തിലായ വേളയിലായിരുന്നു ബിന്‍ സല്‍മാന്റെ പാക് സന്ദര്‍ശനം. സന്ദര്‍ശന വേളയില്‍ പാകിസ്താന് ശക്തമായ പിന്തുണ അറിയിക്കുകയാണ് ബിന്‍ സല്‍മാന്‍ ചെയ്തത്.

Exit mobile version