പുല്‍വാമയിലെ ഭീകരാക്രമണം; ജവാന്മാരുടെ കുടുംബത്തെ സഹായിക്കണം, കോടികള്‍ ഒഴുക്കി സുമനസ്സുകള്‍; കേന്ദ്രസര്‍ക്കാറിന്റെ ഭാരത് കെ വീര്‍ ട്രസ്റ്റിലേയ്ക്ക് നാല് ദിവസം കൊണ്ട് എത്തിയത് 46 കോടി

80,000 ആളുകളാണ് ഇതുവരെയായി രൂപ നിക്ഷേപിച്ചത്.

ന്യൂഡല്‍ഹി: പുല്‍വാമ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്മാരുടെ കുടുംബങ്ങളെ സഹായിക്കാനായി കേന്ദ്രസര്‍ക്കാരിന്റെ ഭാരത് വീര്‍ ട്രസ്റ്റിലേയ്ക്ക് നാല് ദിവസം കൊണ്ട് എത്തിയത് 46 കോടിയെന്ന് റിപ്പോര്‍ട്ട്. ജവാന്മാരുടെ കുടുംബത്തെ സംരക്ഷിക്കണമെന്ന ആഗ്രഹം കൊണ്ട് സുമനസ്സുകള്‍ കോടികളാണ് ഒഴുക്കുന്നത്.

80,000 ആളുകളാണ് ഇതുവരെയായി രൂപ നിക്ഷേപിച്ചത്. ഇപ്പോഴും സഹായങ്ങള്‍ എത്തികൊണ്ടിരിക്കുകയാണ്. ബിഎസ്എഫ്., സിഐഎസ്എഫ്, എന്‍ഡിആര്‍എഫ്., സിആര്‍പിഎഫ്, ഐടിബിപി, എന്‍എസ്ജി, എസ്എസ്ബി, അസം റൈഫിള്‍സ് എന്നീ അര്‍ധസൈനിക വിഭാഗങ്ങളിലെ സേവനത്തിനിടെ വീരമൃത്യു വരിച്ചവരുടെ കുടുംബങ്ങളെ സഹായിക്കായാണ് ‘ഭാരത് കെ വീര്‍’ രൂപവത്കരിച്ചത്.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തില്‍, അര്‍ധസൈനിക വിഭാഗ മേധാവികള്‍ അംഗങ്ങളായ സമിതിയാണ് സംഭാവനകള്‍ കൈകാര്യം ചെയ്യുന്നത്. ഈ തുക വിതരണം ചെയ്‌തെന്നും സര്‍ക്കാര്‍ തിങ്കളാഴ്ച അറിയിച്ചിട്ടുണ്ട്.

Exit mobile version