രാജ്യത്തിന് നിലവില്‍ ബുള്ളറ്റ് ട്രെയിനല്ല ആവശ്യം, പകരം സൈന്യത്തിന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ഉറപ്പുവരുത്തണം; അഖിലേഷ് യാദവ്

ലഖ്‌നൗവില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ അഖിലേഷ് യാദവ് രൂക്ഷ വിമര്‍ശനം നടത്തിയത്.

ലഖ്‌നൗ: രാജ്യത്തിന് ബുള്ളറ്റ് ട്രെയിനല്ല നിലവിലെ ആവശ്യം, പകരം സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് ആവശ്യമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ്. ലഖ്‌നൗവില്‍ നടന്ന പ്രസ് കോണ്‍ഫറന്‍സിലാണ് കേന്ദ്രസര്‍ക്കാരിനെതിരെ അഖിലേഷ് യാദവ് രൂക്ഷ വിമര്‍ശനം നടത്തിയത്.

നരേന്ദ്രമോഡി സര്‍ക്കാരിന്റെ അഭിമാനപദ്ധതിയാണ് ബുള്ളറ്റ് ട്രെയിന്‍. എന്നാല്‍ രാജ്യത്തിന് നിലവില്‍ ഒരു ബുള്ളറ്റ് ട്രെയിന്റെ ആവശ്യമില്ല. സൈനികര്‍ക്ക് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് കിട്ടുകയെന്നതാണ് പരമപ്രധാനം. എന്തുകൊണ്ടാണ് രഹസ്യാന്വേഷണ വിഭാഗം പരാജയപ്പെടുന്നതെന്നും മരണങ്ങളുടെ നഷ്ടം നികത്താന്‍ കഴിയില്ലെന്നും അഖിലേഷ് യാദവ് കൂട്ടിച്ചേര്‍ത്തു.

ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹനത്തിന് നേരെ തീവ്രവാദികള്‍ നടത്തിയ ഭീകരാക്രമണത്തില്‍ 40 ജവാന്മാരാണ് കൊല്ലപ്പെട്ടത്.

Exit mobile version