പരിസ്ഥിതിയെ നശിപ്പിച്ച് വികസനം വേണ്ട! ഗുജറാത്തില്‍ ബുള്ളറ്റ് ട്രെയിനിനെതിരെ കര്‍ഷക പ്രക്ഷോഭം ശക്തം

ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ പരിസ്ഥിതിക്ക് നാശം സംഭവിക്കും എന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്.

ഗാന്ധിനഗര്‍; ബുള്ളറ്റ് ട്രെയിനിനെതിരെ ഗുജറാത്തില്‍ കര്‍ഷക പ്രക്ഷോഭം ശക്തം. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കുമ്പോള്‍ പരിസ്ഥിതിക്ക് നാശം സംഭവിക്കും എന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. 29 ഓളം ഗ്രാമങ്ങളിലെ കര്‍ഷകരാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്.

‘ബുള്ളറ്റ് ട്രെയിന്‍ പദ്ധതി നടപ്പാക്കുന്ന ഭൂമി പച്ചപ്പ് നിറഞ്ഞതാണ്. ഇതിന് വേണ്ടി രണ്ട് ലക്ഷത്തോളം മരങ്ങള്‍ മുറിച്ചുമാറ്റേണ്ടി വരും. ഗ്രീന്‍ ലാന്റിനെ ഞങ്ങള്‍ക്ക് നശിപ്പിക്കാന്‍ കഴിയില്ല.’ കര്‍ഷക നേതാവായ ജയേഷ് പട്ടേല്‍ പറഞ്ഞു.

3500 കോടി രൂപയുടെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതി 2018 ജൂണില്‍ കേന്ദ്ര റെയില്‍വെ മന്ത്രി പീയുഷ് ഗോയലായിരുന്നു പ്രഖ്യാപിച്ചത്. 2022 ആവുമ്പോഴേക്കും ഇത് പൂര്‍ത്തിയാക്കാനായിരുന്നു പദ്ധതി. കഴിഞ്ഞ വര്‍ഷം മേയില്‍ ജാപ്പനീസ് പ്രതിനിധി സഭാംഗം അബമ്മദാബാദ് -മുംബൈ ബുള്ളറ്റ് ട്രെയിനിന്റെയും അഹമ്മദാബാദ് -ഗാന്ധിനഗര്‍ മെട്രോ റെയില്‍ പദ്ധതിയുടെയും ഭൂമികള്‍ സന്ദര്‍ശിച്ചിരുന്നു.

അഹബമ്മദാബാദ് മുതല്‍ മുംബൈ വരെയുള്ള ബുള്ളറ്റ് ട്രെയിന്‍ 508 കിലോ മീറ്ററോളം വ്യാപിച്ചു കിടക്കുന്നതാണ്. 21 കിലോമീറ്ററോളം സമുദ്രത്തിന്റെ അടിത്തട്ടിലൂടെയാണ് റെയില്‍പാത നിര്‍മ്മിക്കുന്നത്.

Exit mobile version