പുല്‍വാമയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍; നാല് സൈനികര്‍ കൊല്ലപ്പെട്ടു

പിങ്‌ലാന്‍ മേഖലയിലാണ് തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത്

പുല്‍വാമ: ജമ്മു-കാശ്മീരിലെ പുല്‍വാമയില്‍ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ഓഫീസറടക്കം നാല് സൈനികര്‍ കൊല്ലപ്പെട്ടു. ദേശീയ മാധ്യമമായ എന്‍ഡിവിയാണ് പോലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇത് സംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. പിങ്‌ലാന്‍ മേഖലയിലാണ് തീവ്രവാദികള്‍ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തത്.

ഞായറാഴ്ച അര്‍ധരാത്രിയില്‍ തുടങ്ങിയ ഏറ്റുമുട്ടല്‍ തിങ്കളാഴ്ച രാവിലെയും തുടര്‍ന്നിരുന്നു. നിലവില്‍ വെടിവെയ്പ്പിന് ശമനമുണ്ടെന്നാണ് റിപ്പോര്‍ട്ട്. പുല്‍വാമയില്‍ ഭീകരാക്രമണത്തില്‍ 39 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആണ് സൈനികര്‍ക്കെതിരെ വീണ്ടും ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.

പരിശീലനം കഴിഞ്ഞ് ജമ്മു-ശ്രീനഗര്‍ ദേശീയപാതയിലൂടെ മടങ്ങുകയായിരുന്ന സൈനികരുടെ വാഹനവ്യൂഹത്തിനു നേര്‍ക്കാണ് വ്യാഴാഴ്ച്ച ആക്രമണമുണ്ടായത്. ഭീകരാക്രമണത്തില്‍ 39 സൈനികരെ ആണ് രാജ്യത്തിന് നഷ്ടമായത്. സ്ഫോടക വസ്തുക്കള്‍ ഘടിപ്പിച്ച കാര്‍ സൈനിക വാഹനവ്യൂഹത്തിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നു.

Exit mobile version