ആരാണ് പറഞ്ഞത് ഇന്ത്യയില്‍ 1427 സിംഹങ്ങളെ അവശേഷിക്കുന്നുള്ളുവെന്ന്, 13 ലക്ഷം സിംഹങ്ങളാണ് അതിര്‍ത്തിയില്‍ രാജ്യത്തെ കാക്കാനുള്ളത് ! സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് വിവാഹ റാലി

വഡോദര ഗ്രാമത്തിലാണ് വ്യത്യസ്തമായ രീതിയില്‍ സൈന്യത്തെ ആദരിച്ചത്

വഡോദര: കാശ്മീരിലെ പുല്‍വാമയില്‍ വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരമര്‍പ്പിച്ച് വിവാഹ റാലി. ‘ആരാണ് പറഞ്ഞത് ഇന്ത്യയില്‍ 1427 സിംഹങ്ങളെ അവശേഷിക്കുന്നുള്ളുവെന്ന്,13 ലക്ഷം സിംഹങ്ങളാണ് അതിര്‍ത്തിയില്‍ രാജ്യത്തെ കാക്കാനുള്ളതെന്ന’ പ്ലക്കാര്‍ഡ് വധു കൈയിലേന്തിയിട്ടുണ്ട്.കൂടാതെ റാലിയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളും ദേശീയ പതാക കൈയ്യില്‍ പിടിച്ചിട്ടുണ്ട്.

വഡോദര ഗ്രാമത്തിലാണ് വ്യത്യസ്തമായ രീതിയില്‍ സൈന്യത്തെ ആദരിച്ചത്. സൈനിക വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ 40 ജവാന്മാരാണ് വീരമൃത്യു വരിച്ചത്.

Exit mobile version