പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ വ്യാപാര യുദ്ധം ആരംഭിച്ചു; പാകിസ്താനില്‍ നിന്നുള്ള ഉത്പന്നങ്ങള്‍ക്ക് 200 ശതമാനം കസ്റ്റംസ് നികുതി ഏര്‍പ്പെടുത്തി

ന്യൂഡല്‍ഹി: പുല്‍വാമ ആക്രമണത്തിന് പിന്നാലെ പാകിസ്ഥാനെതിരെ ഇന്ത്യ വ്യാപാര യുദ്ധം ആരംഭിച്ചു. ഇതിന്റെ ഭാഗമായി പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ചരക്കുകള്‍ക്ക് മേല്‍ 200 ശതമാനം കസ്റ്റംസ് നികുതി ഏര്‍പ്പെടുത്തി. പാകിസ്ഥാന് നല്‍കി വന്നിരുന്ന ഉറ്റ വ്യാപാര പങ്കാളി പദവിയും എടുത്തുകളഞ്ഞു.


നികുതി വര്‍ധിപ്പിച്ച കാര്യം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി ട്വീറ്റ് ചെയ്തു. പുല്‍വാമ ആക്രമണത്തിന്റെ
പശ്ചാത്തലത്തില്‍ പാകിസ്ഥാനുള്ള ഉറ്റവ്യാപാര പങ്കാളി പദവി പിന്‍വലിച്ചു. ഇതിനോടൊപ്പം പാകിസ്ഥാനില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന എല്ലാത്തരം ഉത്പന്നങ്ങള്‍ക്കും അടിസ്ഥാന കസ്റ്റംസ് തീരുവ 200 ശതമാനം വര്‍ധിപ്പിച്ചുവെന്നും ട്വീറ്റില്‍ ജെയ്റ്റ്‌ലി പറയുന്നു. നികുതി വര്‍ധിപ്പിച്ച തീരുമാനം അടിയന്തരമായി നടപ്പിലാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Exit mobile version