ഭീകരവാദത്തെ പിന്തുണയ്ക്കുന്ന എല്ലാ ഇന്ത്യക്കാരേയും വെടിവെച്ച് കൊല്ലണം; അക്രമത്തെ അക്രമം കൊണ്ട് തന്നെ ചെറുക്കണം; ഒളിംപ്യന്‍ യോഗേശ്വര്‍ ദത്ത്

ഡല്‍ഹി: ജമ്മു കശ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് തക്കതായ മറുപടി നല്‍കണമെന്ന് ഇന്ത്യയുടെ ഗുസ്തി താരം യോഗേശ്വര്‍ ദത്ത്. ഭീകരവാദത്തെ പിന്തുണക്കുന്ന എല്ലാ ഇന്ത്യക്കാരേയും വെടിവെച്ചുകൊല്ലണമെന്നാണ് യോഗേശ്വര്‍ ദത്തിന്റെ ട്വീറ്റില്‍ പറയുന്നത്. തന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയായിരുന്നു ഒളിംപിക്സ് വെള്ളിമെഡല്‍ ജേതാവിന്റെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ ടാഗ് ചെയ്താണ് യോഗേശ്വറിന്റെ ട്വീറ്റ്.

”തിരിച്ചടി നല്‍കാന്‍ സമയമായിരിക്കുന്നു. അമേരിക്കയും ഇസ്രയേലും നടത്തുന്ന രീതിയിലുള്ള മറുപടിയാണ് നല്‍കേണ്ടത്. ഒരു ഭീകരന്‍ ജനിക്കുന്നതിന് മുമ്പേ ആയിരം തവണ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാകണം ആ തിരിച്ചടി. ശക്തമായ നടപടി എടുക്കേണ്ട സമയം അടുത്തിരിക്കുന്നു. ഭീകരവാദത്തെ പിന്തുണക്കുന്ന ഇന്ത്യക്കാരെ വെടിവെച്ചു കൊല്ലണം. അതു മാത്രമാണ് പോംവഴി. അക്രമത്തെ അക്രമം കൊണ്ട് മാത്രമെ ചെറുക്കാന്‍ കഴിയൂ”-യോഗേശ്വര്‍ ദത്ത് ട്വീറ്റില്‍ പറയുന്നു.

Exit mobile version