ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തേകാന്‍ ഹരോപ്പ് ഡ്രോണുകള്‍ വാങ്ങാന്‍ അനുമതി; ശത്രുപാളയം തകര്‍ക്കാന്‍ ശേഷിയുള്ള 54 ഡ്രോണുകള്‍ വാങ്ങും

യുദ്ധരംഗത്ത് അതിവേഗത്തില്‍ തന്നെ ശത്രുപാളയം തകര്‍ക്കാന്‍ ശേഷിയുള്ളവയാണ് ഇത്തരം ഡ്രോണുകള്‍. നിലവില്‍ രാജ്യത്ത് ഇത്തരത്തില്‍ 110 ഡ്രോണുകള്‍ വ്യോമസേനയ്ക്കുണ്ട്. ഇതിന് പി-4 എന്നാണ് വ്യോമസേന പേരിട്ടിരിക്കുന്നത്.

ന്യൂഡല്‍ഹി: യുദ്ധരംഗത്ത് ഇന്ത്യന്‍ വ്യോമസേനയ്ക്ക് കരുത്തേകുന്ന 54 അത്യാധുനിക ഇസ്രയേലി ഹരോപ്പ് ഡ്രോണുകള്‍ വാങ്ങാന്‍ അനുമതി നല്‍കി പ്രതിരോധ മന്ത്രാലയം. യുദ്ധരംഗത്ത് അതിവേഗത്തില്‍ തന്നെ ശത്രുപാളയം തകര്‍ക്കാന്‍ ശേഷിയുള്ളവയാണ് ഇത്തരം ഡ്രോണുകള്‍. നിലവില്‍ രാജ്യത്ത് ഇത്തരത്തില്‍ 110 ഡ്രോണുകള്‍ വ്യോമസേനയ്ക്കുണ്ട്. ഇതിന് പി-4 എന്നാണ് വ്യോമസേന പേരിട്ടിരിക്കുന്നത്.

ഇലക്ട്രോ ഒപ്റ്റിക്കല്‍ സെന്‍സര്‍ ഘടിപ്പിച്ചവയാണിവ. ആക്രമണം നടത്തുന്നതിന് മുമ്പ് നിരീക്ഷണം നടത്താനാണ് ഇവ ഉപയോഗിക്കുന്നത്. ഇക്കൂട്ടത്തിലേക്കാണ് ആക്രമിക്കാന്‍ ശേഷിയുള്ള അത്യാധുനിക ഡ്രോണുകള്‍ കൂടി വാങ്ങാന്‍ കഴിഞ്ഞ ദിവസം നടന്ന ഉന്നത തല യോഗത്തില്‍ തീരുമാനമായിരിക്കുന്നത്.

അഫ്ഗാന്‍, ഇറാഖ് എന്നിവിടങ്ങളില്‍ അമേരിക്കന്‍ സൈന്യം ഇത്തരം ഡ്രോണുകള്‍ ഉപയോഗിക്കുന്നുണ്ട്. ഇസ്രായേലില്‍ നിന്നാണ് പുതിയ ഡ്രോണുകളും ഇന്ത്യ വാങ്ങുന്നത്.

Exit mobile version