കുടുംബം സ്വീകരിക്കാന്‍ മടി കാണിച്ചാലും ഞാന്‍ അവള്‍ക്കൊപ്പം നില്‍ക്കും! പ്രണയദിനത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ വിവാഹം കഴിച്ച് ജുനൈദ് ഖാന്‍;പ്രണയത്തിന്റെ വേറിട്ട സന്ദേശത്തിന് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടി

ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായ ജയ സിംഗ് പര്‍മാറിനെയാണ് ജുനൈദ് ഖാന്‍ വിവാഹം കഴിച്ചത്

ഭോപ്പാല്‍: പ്രണയദിനത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയെ വിവാഹം കഴിച്ചിരിക്കുകയാണ് മധ്യപ്രദേശ് സ്വദേശിയായ ജുനൈദ് ഖാന്‍. ട്രാന്‍സ്‌ജെന്‍ഡര്‍ യുവതിയായ ജയ സിംഗ് പര്‍മാറിനെയാണ് ജുനൈദ് ഖാന്‍ വിവാഹം കഴിച്ചത്.

തന്റെ കുടുംബം തങ്ങളെ സ്വീകരിക്കുമെന്നു തന്നെയാണ് കരുതുന്നതെന്നും അവര്‍ തങ്ങളെ അംഗീകരിക്കാന്‍ മടി കാണിച്ചാലും താന്‍ അവള്‍ക്കൊപ്പം നില്‍ക്കുമെന്നും, താന്‍ അവളെ ഒരുപാട് സ്‌നേഹിക്കുന്നെന്നും എല്ലാ കാലവും അവളെ സന്തോഷവതിയാക്കി ഇരുത്തുമെന്നും വരനായ ജുനൈദ് പറഞ്ഞു.

എന്നാല്‍ സാധാരണക്കാരനായ ഒരു യുവാവ് ഒരു ട്രാന്‍സ് ജെന്‍ഡര്‍ ആയിട്ടുള്ള വ്യക്തിയെ വിവാഹം കഴിക്കുന്നത്‌ അത്യധികം വെല്ലുവിളികള്‍ നിറഞ്ഞതാണെന്നും സമൂഹം ഇതിനെ അസാധാരണമായ സംഭവമായിട്ടാണ് കാണുന്നതെന്നും, അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ എതിര്‍പ്പ് ഉയര്‍ത്തിയിട്ടും തന്നെ വിവാഹം കഴിക്കാന്‍ അദ്ദേഹം മനസ് കാണിച്ചു. അദ്ദേഹത്തിന്റെ കുടുംബവും താമസിയാതെ തന്നെ തങ്ങളെ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും വധുവായ ജയസിംഗ് പറഞ്ഞു. പ്രണയദിനത്തിലെ വേറിട്ട സന്ദേശത്തിന് സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞ കൈയ്യടിയാണ്.

Exit mobile version