പുല്‍വാമയിലെ ഭീകരാക്രമണം; ശക്തമായ തിരിച്ചടി നല്‍കുമെന്ന് രാജ്‌നാഥ് സിംഗ്

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വെള്ളിയാഴ്ച ശ്രീനഗറില്‍ എത്തുമെന്നും രാജ്‌നാഥ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു

ന്യൂഡല്‍ഹി: ജമ്മു കാഷ്മീരിലെ പുല്‍വാമയിലുണ്ടായ ഭീകരാക്രമണത്തിന് കനത്ത തിരിച്ചടി നല്‍കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ്. പാക് പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദ് ഭീകരരാണ് ആക്രമണം നടത്തിയത്. സ്ഥിതിഗതികള്‍ വിലയിരുത്താന്‍ വെള്ളിയാഴ്ച ശ്രീനഗറില്‍ എത്തുമെന്നും രാജ്‌നാഥ് സിംഗ് മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം, ദേശീയ അന്വേഷണ ഏജന്‍സിയുടെ (എന്‍ഐഎ) സംഘവും പരിശോധനയ്ക്കായി വെള്ളിയാഴ്ച പുല്‍വാമയിലേക്ക് പുറപ്പെടും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ ഉന്നത ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിക്കുകയും ചെയ്തു. സൈനികരുടെ ജീവത്യാഗം വെറുതെയാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും പറഞ്ഞിരുന്നു.

Exit mobile version