ജമ്മുകാശ്മീര്‍ സ്‌ഫോടനം; ജവാന്മാരുടെ മരണ സംഖ്യ 30 ആയി; 18 വര്‍ഷത്തിനിടയില്‍ ജമ്മുവില്‍ നടക്കുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണം

ശ്രീനഗര്‍: ജമ്മു-ശ്രീനഗര്‍ ഹൈവേയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ജവാന്മാരുടെ മരണ സംഖ്യ 30 ആയി. മരണസംഖ്യ ഇനിയും ഉയര്‍ന്നെക്കുമെന്നാണ് റിപ്പോര്‍ട്ട്

അവന്തിപൊരയ്ക്ക് അടുത്ത് ഗൊരിപൊരയില്‍ വച്ച് സിആര്‍പിഎഫ് വാഹനവ്യൂഹം കടന്നു പോകുന്നതിനിടെ സ്‌ഫോടക വസ്തുകള്‍ നിറച്ച ട്രക്ക് ഇടിച്ചു കയറ്റിയാണ് സ്‌ഫോടനം നടന്നത്. 70 വാഹനങ്ങളുടെ ഇടയിലേക്കാണ് സ്‌ഫോടക വസ്തുകള്‍ നിറച്ച വാഹനം ഇടിച്ച് കയറിയത്.

ആക്രമണത്തില്‍ 44-ഓളം ജവാന്‍മാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശ്രീനഗറിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തീവ്രവാദി സംഘടനയായ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുണ്ട്. 18 വര്‍ഷത്തിനിടയില്‍ ജമ്മുവില്‍ നടക്കുന്ന ഏറ്റവും വലിയ തീവ്രവാദി ആക്രമണമാണിത്.

Exit mobile version