സുഷമാസ്വരാജിന്റെ നാലു ദിവസത്തെ വിദേശപര്യടനം ശനിയാഴ്ച തുടങ്ങും

വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ശനിയാഴ്ച തുടക്കമാകും

ന്യൂഡല്‍ഹി: വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ത്രിരാഷ്ട്ര സന്ദര്‍ശനത്തിന് ശനിയാഴ്ച തുടക്കമാകും. ബള്‍ഗേറിയ, മൊറോക്കോ, സ്‌പെയിന്‍ എന്നി രാജ്യങ്ങളിലേക്ക് നാലു ദിവസത്തെ സന്ദര്‍ശനത്തിനായാണ് സുഷമ പുറപ്പെടുന്നത്.

ഈ രാജ്യങ്ങളുമായി ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുകയെന്നതാണ് സന്ദര്‍ശനത്തിന്റെ പ്രധാന ലക്ഷ്യം. മൂന്നു രാജ്യങ്ങളിലെയും വിവിധ നേതാക്കളുമായി സുഷമ സ്വരാജ് കൂട്ടിക്കാഴ്ച നടത്തുമെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Exit mobile version