ശാരദാ ചിട്ടി തട്ടിപ്പ്; രാജീവ് കുമാറിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി

നാലു ദിവസങ്ങളിലായി ഏകദേശം 36 മണിക്കുറോളം രാജീവ് കുമാറിനെ ചോദ്യം ചെയ്തു

ഷില്ലോംഗ്: കൊല്‍ക്കത്ത പോലീസ് കമ്മീഷണര്‍ രാജീവ് കുമാറിനെ സിബിഐ ചോദ്യം ചെയ്ത് കഴിഞ്ഞു. ശാരദ ചിട്ടി തട്ടിപ്പ് കേസിലാണ് രാജീവ് കുമാറിനെ ചോദ്യം ചെയ്തത്.നാലു ദിവസങ്ങളിലായി ഏകദേശം 36 മണിക്കുറോളം രാജീവ് കുമാറിനെ ചോദ്യം ചെയ്തു.

രാജീവ് കുമാര്‍ ഷില്ലോംഗില്‍ നിന്ന് തിരിച്ച് കൊല്‍ക്കത്തയിലേക്ക് മടങ്ങി. ശാരദാ തട്ടിപ്പ് കേസ് അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സംഘത്തലവനായിരുന്നു രാജീവ് കുമാര്‍. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെ ഉന്നതരെ സംരക്ഷിക്കാന്‍ തെളിവുകള്‍ നശിപ്പിച്ചുവെന്നാണ് രാജീവ് കുമാറിനെതിരെയുള്ള ആരോപണം.

Exit mobile version